Posted On
date_range Updated On
date_range ചിദംബരത്തിെൻറ അറസ്റ്റ് വിലക്ക് 24 വരെ നീട്ടി
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം പ്രതിയായ െഎ.എൻ.എക്സ് മീഡിയ കേ സിൽ അറസ്റ്റിൽനിന്നുള്ള ഇടക്കാല സംരക്ഷണം ഡൽഹി ഹൈകോടതി ഇൗ മാസം 24 വരെ നീട്ടി.
ചിദംബരത്തിെൻറ ഹരജി പരിഗണിച്ചാണ് ഇത്. ജനുവരി 24ന് വിഷയം കോടതി വീണ്ടും പരിഗണിക്കും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2018 ജൂലൈ 25ന് ഹൈകോടതി പുറപ്പെടുവിച്ച ഇടക്കാല സംരക്ഷണ ഉത്തരവിൽ ആഗസ്റ്റ് ഒന്നുവരെ ഇദ്ദേഹത്തിനെതിരെ നടപടി പാടില്ലെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനോട് നിർദേശിച്ചിരുന്നു.
2018 മേയ് 31 വരെ സി.ബി.െഎയെ അറസ്റ്റിൽനിന്ന് വിലക്കി. ഇത് പല തവണയായി ഇൗ വർഷം ജനുവരി 15 വരെ നീട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.