സാകിർ നായി​കിനെതിരെ റെഡ്​കോർണർ നോട്ടീസ്; ഇന്ത്യയുടെ അപേക്ഷ ഇൻറർപോൾ തള്ളി

ന്യൂഡൽഹി: ഇസ്​ലാമിക പ്രഭാഷകൻ ഡോ. സാകിർ നായി​കിനെതിരെ റെഡ്​കോർണർ നോട്ടീസ്​ പുറപ്പെടുവിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഇൻറർപോൾ തള്ളി. നേരത്തേ, ഇതുസംബന്ധിച്ച്​ ​ ഇൻറർപോ​േളാ ഇന്ത്യയോ വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾക്ക്​ നൽകിയ വിവരങ്ങൾ ബന്ധ​​പ്പെട്ട രേഖയിൽനിന്ന്​ നീക്കംചെയ്യാനും ഇൻറർപോൾ നിർദേശിച്ചു.  അതേസമയം, റെഡ്​കോർണർ നോട്ടീസ്​ പുറപ്പെടുവിക്കാൻ വീണ്ടും അപേക്ഷ നൽകാൻ ദേശീയ അന്വേഷണ ഏജൻസി (എൻ.​െഎ.എ) ശനിയാഴ്​ച രാത്രി തീരുമാനിച്ചു. 

അന്തർദേശീയ  അറസ്​റ്റ്​ വാറൻറായ റെഡ്​കോർണർ നോട്ടീസ്​ ഇറക്കാനുള്ള കാരണങ്ങൾ സാകിർ നായികി​​​​െൻറ കാര്യത്തിലില്ലെന്നാണ്​ ഇൻറർപോൾ വിലയിരുത്തൽ. ഇന്ത്യ നൽകിയ അപേക്ഷയിലെ വിവരങ്ങൾ രാജ്യാന്തര അന്വേഷണ ഏജൻസിയുടെ ഭരണഘടനക്കും വ്യവസ്​ഥകൾക്കും യോജിക്കുന്ന വിധത്തിലുമല്ല. ഇൗ സാചര്യത്തിലാണ്​ ഫ്രാൻസ്​ ആസ്​ഥാനമായി പ്രവർത്തിക്കുന്ന ഇൻറർപോളി​​​െൻറ സെക്രട്ടറി ജനറൽ  അപേക്ഷ തള്ളിയത്​. ഇതുമായി ബന്ധപ്പെട്ട്​ തങ്ങളുടെ ഫയലിൽ 2017 നവംബർ ഒമ്പതിനുള്ള എല്ലാ വിവരങ്ങളും നീക്കംചെയ്യാനാണ്​ തീരുമാനമെന്നും ഇക്കാര്യം വിവിധ രാജ്യങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇൻറർപോൾ തീരുമാനം സാകിർ നായിക്​ സ്വാഗതം ചെയ്​തു. ‘‘എനിക്ക്​ ആശ്വാസമുണ്ട്​. എങ്കിലും എ​​​െൻറ ഇന്ത്യയിലെ സർക്കാറും ഇന്ത്യൻ ഏജൻസികളും നീതി തരുന്നതാണ്​ കൂടുതൽ ആശ്വാസകരം’’ -അദ്ദേഹം വിഡിയോ ​സന്ദേശത്തിൽ പറഞ്ഞു.

Tags:    
News Summary - Interpol Rejects Indias Plea for Red Corner notice to Zakir Naik - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.