ന്യൂഡൽഹി: ബലാത്സംഗ, പീഡന, ക്രിമിനൽ കേസുകളിലെ പ്രതിയായ നിത്യനാന്ദയെ പിടികൂടാൻ ഇൻറർപോൾ രംഗത്ത്. കുറ്റവാളിയായ നിത്യാനന്ദയെ പിടികൂടുന്നതിന് ഇൻറർപോൾ ബ്ലൂ കോർണർ നോട്ടീസ് ഇറക്കി.
എക്വേഡാറിൽ അഭയം തേടിയ നിത്യാനന ്ദയെ കണ്ടെത്തി ഇന്ത്യയിലെത്തിക്കാൻ ഗുജറാത്ത് പൊലീസാണ് ഇൻറർപോളിനെ സമീപിച്ചത്. ഇയാൾക്കെതിരെ ബലാത്സംഗം, ത ട്ടികൊണ്ടുപോകൽ, നിയമവിരുദ്ധ തടവ് എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
രാജ്യം വിട്ട നിത്യാനന്ദ എവിടെയെന്ന് കണ്ടെത്താൻ ഇൻറർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കണം. ഇതിനായി പൊലീസ് സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിനെ(സി.ഐ.ഡി.) സമീപിക്കുകയായിരുന്നു. നിത്യാനന്ദ എക്വഡോറിലെ സ്വകാര്യ ദീപിലുണ്ടെന്ന വിവരം പൊലീസ് സി.ഐ.ഡിക്ക് കൈമാറിയിരുന്നു.
കുറ്റകൃത്യം ചെയ്ത വ്യക്തി എവിടെയാണെന്ന് അന്വേഷിക്കുന്നതിന് രാജ്യങ്ങൾക്ക് ബ്ലൂ കോർണർ നോട്ടീസ് അത്യാവശ്യമാണ്. ഇൻറർപോളിെൻറ ബ്ലൂ കോർണർ നോട്ടീസ് ലഭിക്കുന്നതിന് വേണ്ടിയുള്ള നോഡൽ ഏജൻസിയാണ് സി.ഐ.ഡി.
ഇന്ത്യ വിട്ട നിത്യാനന്ദ എക്വഡോറിലെ സ്വകാര്യ ദ്വീപ് വാങ്ങി ‘കൈലാസം’ എന്ന പേരിൽ സ്വന്തം രാജ്യം പ്രഖ്യാപിച്ച് കഴിയുകയാണെന്ന് വിഡിയോയിലൂടെ അദ്ദേഹം തന്നെ പുറത്ത് വിട്ടിരുന്നു. എന്നാൽ എക്വഡോർ ഇത് നിഷേധിച്ചു. നിത്യാനന്ദ നൽകിയ അഭയത്തിനുള്ള അപേക്ഷ തള്ളിയെന്നാണ് എക്വഡോർ എംബസി അറിയിച്ചത്. അഭയം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ ഇയാൾ ഹെയ്തിയിലേക്ക് കടന്നിട്ടുണ്ടാകുമെന്ന് എക്വഡോർ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.