നിർഭയ പ്രതികളെ തൂക്കിലേറ്റണം: ആഭ്യന്തരമന്ത്രിക്ക്​ രക്തത്തിൽ കത്തെഴുതി ഷൂട്ടിങ്​ താരം

ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളെ ഉടൻ തൂക്കിലേറ്റണമെന്ന്​ അന്താരാഷ്​ട്ര ഷൂട്ടിങ്​ താരം വർതിക സിങ്​​. നാലു പ്രതികൾക്കും വധശിക്ഷ നടപ്പാക്കുക എന്നാവശ്യപ്പെട്ട്​ സ്വന്തം രക്തത്തിൽ ആഭ്യന്തരമന്ത്രി അമിത്​ ഷാക്ക്​ കത്തെഴുതിക്കൊണ്ടാണ്​ വർതിക രംഗത്തെത്തിയത്​.

ഇന്ത്യയിൽ ബലാത്സംഗത്തിനിരയായ ഒരോ ​വനിതകൾക്കും വേണ്ടി നിർഭയ കേസ്​ പ്രതികളെ ഉടൻ തൂക്കിലേറ്റണമെന്ന്​ വർതിക പറഞ്ഞു. ‘നിർഭയ കേസ്​ പ്രതികളെ ഞാൻ തൂക്കിക്കൊല്ലാം’ - എന്നതരത്തിൽ ഒരോ സ്​ത്രീകളിൽ നിന്നും ശബ്​ദമുയരണം. ഈ സ​ന്ദേശം വനിത എം.പിമാരും താരങ്ങളും ഏറ്റെടുക്കണമെന്നും വർതിക മാധ്യമങ്ങളോട്​ പറഞ്ഞു.

Tags:    
News Summary - International shooter Vartika Singh has written a letter in blood to Union Home Minister Amit Shah in Nirbaya Case - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.