Posted On
date_range Updated On
date_range അന്താരാഷ്ട്ര വിമാനങ്ങളുടെ സർവീസ് ഉടൻ തുടങ്ങില്ല; വിമാനവിലക്ക് നീട്ടി
ന്യൂഡൽഹി: രാജ്യത്ത് കോവിഡിനെ തുടർന്ന് നിർത്തിവെച്ച അന്താരാഷ്ട്ര വിമാനങ്ങളുടെ സർവീസ് ഉടൻ തുടങ്ങില്ല. അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് ഡി.ജി.സി.എ വീണ്ടും നീട്ടി. ആഗസ്റ്റ് 31 വരെയാണ് വിമാനവിലക്ക് നീട്ടിയത്.
കോവിഡ് മൂന്നാം തരംഗമുണ്ടാവാനുള്ള സാധ്യതയും ഡെൽറ്റ വകഭേദം പടരുന്നതും മുൻനിർത്തിയാണ് വിമാനവിലക്ക് നീട്ടാൻ ഡി.ജി.സി.എ തീരുമാനിച്ചത്. പല രാജ്യങ്ങളിലും വീണ്ടും കോവിഡ് വ്യാപനമുണ്ടാവുന്നത് ഇത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചുവെന്നാണ് റിപ്പോർട്ട്.
ഡി.ജി.സി.എ അനുമതി നൽകുന്ന പ്രത്യേക വിമാനങ്ങൾക്കും കാർഗോ വിമാനങ്ങൾക്കും വിലക്ക് ബാധകമാവില്ല. എയർ ബബിൾ കരാർ പ്രകാരമുള്ള വിമാനങ്ങളും സർവീസ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.