Posted On
date_range Updated On
date_range ചിദംബരത്തിനും കാർത്തിക്കും അറസ്റ്റിൽനിന്നുള്ള സംരക്ഷണം നീട്ടി
ന്യൂഡൽഹി: എയർസെൽ-മാക്സിസ് കേസിൽ മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിനും മകൻ കാർത്തിക്കും അറസ്റ്റിൽനിന്നുള്ള സംരക്ഷണം ഒക്ടോബർ എട്ടുവരെ ഡൽഹി കോടതി നീട്ടി.
സി.ബി.െഎയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റുമാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. അന്വേഷണ ഏജൻസികൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ, തങ്ങളുടെ മുതിർന്ന അഭിഭാഷകന് അസുഖമായതിനാൽ കേസിൽ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് സി.ബി.െഎ പ്രത്യേക ജഡ്ജി ഒ.പി. സെയ്നി നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.