ഉത്തരേന്ത്യയിൽ കടുത്ത ചൂട്​ തുടരുന്നു; താപനില 45 ഡിഗ്രി കടന്നു

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കടുത്ത ചൂട്​ തുടരന്നു. പല സ്ഥലങ്ങളിലും ചൂട്​ 45 ഡിഗ്രി കടന്നു. കാലാവസ്ഥ വ്യതിയാനമാണ്​ ചൂട്​ ഇത്രയും ഉയരുന്നതിന്​ കാരണം. വരും ദിവസങ്ങളിൽ ചൂട്​ ഉയരാനാണ്​ സാധ്യത. ഞായറാഴ്ച ഡൽഹിയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 45.8 ഡിഗ്രി സെൽഷ്യസാണ്​. ഇൗ മാസം അവസാനത്തോടെ സ്ഥിതിയിൽ പുരോഗതിയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചുന്നത്​​.

അതേ സമയം, കേരളത്തിലും ലക്ഷദ്വീപിലും കർണാടകയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന്​ പ്രവചനമുണ്ട്​. തമിഴ്നാട്ടിലെ ചില സ്ഥലങ്ങളിലും ചെറിയ തോതിൽ മഴയുണ്ടായേക്കാം. ഇതി​​​െൻറ സ്വാധീനം ബിഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും ഉണ്ടാവാനാണ്​ സാധ്യത. കാലാവസ്ഥ വ്യതിയാനം ഉള്ളതിനാൽ ജനങ്ങളോട് പുറത്തു പോകരുതെന്ന് മുന്നറിയിപ്പ്​ കാലാവസ്ഥ നിരീക്ഷകർ നൽകിയിട്ടുണ്ട്​.
 

Tags:    
News Summary - Intense heat wave batters North India-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.