Posted On
date_range Updated On
date_range ഷഹീൻബാഗ് പ്രചോദനം; മുംബൈയിലും സി.എ.എക്കെതിരെ വൻ റാലി
മുംബൈ: ഷഹീൻബാഗിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മുംബൈയിലും സി.എ.എക്കെതിരെ സ്ത്രീകളുടെ നേതൃത്വത്തിൽ വൻ റാലി . ആറ് മണിക്ക് തുടങ്ങിയ റാലി അർധരാത്രി വരെ നീണ്ടു. മുംബൈ സിറ്റിസൺ ഫോറമാണ് അഗ്രിപാഡയിലെ വൈ.എം.സി.എ ഗ്രൗണ്ടിൽ റ ാലി നടത്തിയത്.
ദക്ഷിണ മുംബൈ, വാസി, താനെ, നവി മുംബൈ എന്നി പ്രദേശങ്ങളിൽ നിന്നുള്ളവരാണ് റാലിയിൽ പങ്കെടുത്തത്. രാജ്യത്തെ വിഭജിക്കുന്ന സി.എ.എ പിൻവലിക്കണമെന്ന പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ റാലിക്കെത്തിയത്.
സി.എ.എക്കെതിരെ ഡൽഹിയിലെ ഷഹീൻബാഗിൽ മാസങ്ങളായി സമരം നടക്കുകയാണ്. സ്ത്രീകളാണ് ഷഹീൻബാഗിലെ സമരം നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.