ന്യൂഡൽഹി: മുംബൈ നാവിക ഡോക്യാർഡിൽ നിർത്തിയിട്ട യുദ്ധക്കപ്പൽ, ഐ.എൻ.എസ് രൺവീറിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് നാവികർ മരിച്ചു. പൊട്ടിത്തെറിയിൽ പരിക്കേറ്റാണ് മൂന്ന് നാവികരും മരിച്ചത്. ഇവരുടെ പേരുവിവരം അറിവായിട്ടില്ല.
11 നാവികർക്ക് പരിക്കുണ്ട്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. മുംബൈ നാവിക ഡോക്യാർഡിൽ ഐ.എൻ.എസ് രൺവീറിലുണ്ടായ നിർഭാഗ്യകരമായ സംഭവത്തിൽ മൂന്ന് നാവികർക്ക് ജീവഹാനി സംഭവിച്ചതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
കപ്പലിന്റെ അകത്തുണ്ടായ പൊട്ടിത്തെറിയെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ ഉടൻ നിയന്ത്രണവിധേയമാക്കിയതായി മന്ത്രാലയം വെളിപ്പെടുത്തി. കപ്പലിന് കാര്യമായ കേടുപാട് സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. 2021 മുതൽ കിഴക്കൻ നാവിക കമാൻഡിന്റെ ഭാഗമായുള്ളതാണ് ഐ.എൻ.എസ് രൺവീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.