representational image

വാർഡൻമാർക്ക്​ നേരെ മുളക്​ പൊടി വിതറി ഏഴ്​ തടവുകാർ ജയിൽ ചാടി

ഗുവാഹത്തി: അരുണാചൽ പ്രദേശിൽ ജയിൽ ജീവനക്കാരെ ആക്രമിച്ച്​ ഏഴ്​ തടവുകാർ രക്ഷപെട്ടു. വിചാരണ തടവുകാരാണ്​ അഞ്ച്​ ജയിൽ ജീവനക്കാർക്ക്​ നേരെ മുളക്​ പൊടി വിതറിയ ശേഷം തടവ്​ ചാടിയത്​. ഈസ്റ്റ്​ സിയാങ്​ ജില്ലയിൽ ഞായറാഴ​്​ചയാണ്​ സംഭവം.

അഭിജിത്​ ഗൊഗോയ്​, കോലം അപാങ്​, തലും പാൻയിങ്​, സുഭാഷ്​ മൊണ്ഡാൽ, രാജാ തായേങ്​, ഡാനി ഗാംലിന എന്നിവരാണ്​ രക്ഷപെട്ടത്​. ഞായറാഴ്ച വൈകീട്ട്​ ഭക്ഷണം കഴിക്കാനായി വാർഡൻ സെൽ തുറ​ന്നപ്പോഴാണ്​ തടവുകാർ ആക്രമിച്ച്​ കടന്ന്​ കളഞ്ഞത്​.

സംഭവത്തിൽ അഞ്ച്​ ജയിൽ വാർഡൻമാർക്ക്​ പരിക്കേറ്റിട്ടുണ്ട്​. ഒരാൾക്ക്​​ തലക്ക്​ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്​. സെല്ലിന്‍റെ പൂട്ടുകൊണ്ടാണ്​ ഇയാളെ ഇടിച്ചതെന്ന്​ ഐ.ജി ചുകു അപ പറഞ്ഞു. ഇയാളുടെ മൊബൈൽ ഫോണും കൈക്കലാക്കിയാണ്​ പ്രതികൾ സ്​ഥലം വിട്ടത്​.

പ്രതികൾക്കായി പൊലീസ്​ അന്വേഷണം ആരംഭിച്ചു. വൈകീട്ട്​ മൂന്ന്​ മുതൽ അഞ്ച്​ മണി വരെ കർഫ്യൂ ആയതിനാൽ പ്രതികൾക്ക്​ അധികം ദൂരം പോകാനാകില്ലെന്ന്​ പൊലീസ്​ പറഞ്ഞു.

Tags:    
News Summary - Inmates Throw Chilli Powder At Guards 7 Escape from Arunachal Pradesh Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.