പി.എൻ.ബി തട്ടിപ്പ്​: വ്യവസായത്തിൽ ധാർമകിത പുലർത്തണമെന്ന്​ ജെയ്​റ്റ്​ലി

ന്യൂഡൽഹി: ബാങ്കുകളും വായ്​പ സ്വീകരിക്കുന്നവരും തമ്മിൽ ധാർമികമായ ബന്ധം നിലനിർത്തണമെന്ന്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി. പി.എൻ.ബി തട്ടിപ്പി​​​​െൻറ പശ്​ചാത്തലത്തിലാണ്​ ജെയ്​റ്റ്​ലിയുടെ പുതിയ പ്രസ്​താവന. ഇക്കോണമിക്​സ്​ ടൈംസ്​ നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജെയ്​റ്റ്​ലി.

ബിസിനസിൽ ധാർമികത പുലർത്താൻ ശ്രദ്ധിക്കണം. ബാങ്കുകളെ നിയന്ത്രിക്കുന്നതിൽ വിവിധ ഏജൻസികൾക്ക്​ കാര്യമായ പങ്കുണ്ട്​. നിയന്ത്രണ ഏജൻസികളാണ്​ ബാങ്കുകളുടെ പ്രവർത്തനങ്ങൾക്കുള്ള ചട്ടങ്ങൾ കൊണ്ട്​ വരുന്നത്​. ഇത്തരം ഏജൻസികൾ പരാജയപ്പെടു​േമ്പാഴാണ്​ തട്ടിപ്പുകൾ ഉണ്ടാവുന്നത്​. എന്നാൽ, തട്ടിപ്പുകൾ ഉണ്ടാവു​േമ്പാൾ സർക്കാറിനെ വിമർശിക്കുന്നവർ ഏജൻസികൾക്കെതിരെ രംഗത്തെത്താറില്ലെന്നും ജെയ്​റ്റ്​ലി ചൂണ്ടിക്കാട്ടി. 

അതേ സമയം, ജെയ്​റ്റ്​ലിയുടെ പരാമർശങ്ങൾക്കെതിരെ കോൺഗ്രസ്​ നേതാവ്​ ​കപിൽസിബൽ രംഗത്തെത്തി. എജൻസികൾക്ക്​ മാത്ര​മാണോ തട്ടിപ്പുകളിൽ ഉത്തരവാദിത്വം. രാജ്യ​ത്തെ സർക്കാറുകൾക്കും ധനമന്ത്രിക്കും ഇതിൽ ഉത്തരവാദിത്തമില്ലേയെന്നും കപിൽ സിബൽ ചോദിച്ചു.

Tags:    
News Summary - Industry needs to get in habit of doing ethical business: Jaitley on PNB fraud-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.