സുപ്രീം കോടതി ജഡ്​ജിയായി ഇന്ദു മൽഹോത്ര ഇന്ന്​ സത്യപ്രതിജ്​ഞ ചെയ്യും

ന്യൂഡൽഹി: മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്ര ഇന്ന്​ സുപ്രീം കോതി ജഡ്​ജിയായി സത്യ പ്രതിജ്​ഞ ചെയ്യും. ഇന്ദു മൽഹോത്രക്കൊപ്പം സുപ്രീം കേടതി ജഡ്​ജിയായി കൊളീജിയം ശിപാർശ ചെയ്​ത ഉത്തരാഖണ്ഡ്​ ഹൈകോടതി ചീഫ്​ ജസ്​റ്റിസ്​ കെ.എം.ജോസഫിനെ തഴഞ്ഞ കേന്ദ്രസർക്കാർ നടപടിയിൽ ന്യായാധിപരിൽ അമർഷം പുകയുന്നതിനിടെയാണ്​ സത്യപ്രതിജ്​ഞ. രാവിലെ 10 .30 ന് ഒന്നാം നമ്പർ കോടതിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. ചീഫ് ജസ്റ്റിസ‌് ദീപക് മിശ്ര സത്യവാചകം ചൊല്ലിക്കൊടുക്കും.
 
സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെടുന്ന ആദ്യ വനിത അഭിഭാഷകയാണ് ഇന്ദുമൽഹോത്ര. ഇന്നലെയാണ് ഇന്ദുമൽഹോത്രയെ ജഡ്ജിയായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ഭവനിൽ നിന്നുണ്ടായത്. 

സീനിയോറിറ്റി പ്രശ്നം ചൂണ്ടിക്കാട്ടി കെ.എം. ജോസഫി​​​െൻറ പേര്​ കേന്ദ്രസർക്കാർ തിരിച്ചയച്ചിരുന്നു. തുടർന്ന്​, ജോസഫിനെ സുപ്രീം കോടതി ജഡ്​ജിയാക്കുന്നതുവരെ അദ്ദേഹത്തോടൊപ്പം ശിപാർശ ചെയ്യപ്പെട്ട ഇന്ദു മൽഹോത്ര സത്യപ്രതിജ്​ഞ ചെയ്യരു​െതന്ന്​ ആവശ്യപ്പെട്ട്​ പ്രമുഖ സുപ്രീം കോടതി അഭിഭാഷക ഇന്ദിരാ ​െജയ്​സിങ്​ രംഗത്തു വന്നിരുന്നു. ഇൗ ആവശ്യമുന്നയിച്ച്​ ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ ബെഞ്ചിനുമുന്നി​െലത്തി​െയങ്കിലും ആവശ്യം തള്ളുകയായിരുന്നു. കൊളീജിയത്തി​​​െൻറ ശിപാർശ പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാറിന്​ അധികാരമു​ണ്ടെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. 

കേന്ദ്രസർക്കാർ തിരിച്ചയച്ച ശിപാർശ ഉചിതമായ രീതിയിൽ കൊളീജിയം പരിഗണിക്കുമെന്നും സുപ്രീം കോടതി ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര പറഞ്ഞു 

Tags:    
News Summary - Indu Malhotra Take Oath Today - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.