കാനഡയിൽ ഇന്ദിരാഗാന്ധി വധം പുനരാവിഷ്‍കരിച്ച സംഭവം; അപലപിച്ച് കനേഡിയൻ ഹൈകമീഷണർ

ന്യൂഡൽഹി: ഇന്ദിരാഗാന്ധി വധം പുനരാവിഷ്‍കരിച്ച് ഖലിസ്ഥാന സംഘടന കാനഡയിൽ നടത്തിയ പരിപാടിയെ അപലപിച്ച് ഇന്ത്യയിലെ കനേഡിയൻ ഹൈകമ്മീഷണർ. ബ്രാംറ്റൺ സിറ്റിയിലാണ് പരിപാടി നടന്നത്. ഇതിനെതിരെയാണ് കനേഡിയൻ ഹൈകമീഷണർ രംഗത്തെത്തിയത്.

കാനഡയിൽ വിദ്വേഷത്തിനും അക്രമത്തെ മഹത്വവൽക്കരിക്കുന്നതിനും ഒരു സ്ഥാനവുമില്ലെന്ന് ഹൈകമീഷണർ കാമറോൺ മക്കേയ് പറഞ്ഞു. ഇന്ദിരഗാന്ധിയുടെ വധത്തെ പുനരാവിഷ്‍കരിച്ച് കാനഡയിൽ പരിപാടി നടന്നതായി റിപ്പോർട്ടുണ്ടായിരുന്നു. കാനഡയിൽ അക്രമത്തിനും വിദ്വേഷത്തിനും സ്ഥാനമില്ല. താൻ സംഭവത്തെ അപലപിക്കുകയാണെന്ന് മക്കേയ് പറഞ്ഞു.

ജൂൺ ആറിന് ബ്ലു സ്റ്റാർ ഓപ്പറേഷന്റെ 39ാം വാർഷികത്തിന് മുന്നോടിയായാണ് ഇന്ദിരാഗാന്ധി വധവുമായി ബന്ധപ്പെട്ട് ഖാലിസ്ഥാനി സംഘടന പരിപാടി സംഘടിപ്പിച്ചത്. ഇന്ദിരാഗാന്ധി വധം പുനരാവിഷ്‍കരിക്കുന്ന പരേഡാണ് പരിപാടിയുമായി ബന്ധപ്പെട്ട് അവർ സംഘടിപ്പിച്ചത്.

Tags:    
News Summary - Indira Gandhi's assassination celebrated in Canada's Brampton, envoy ‘appalled’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.