ബംഗളൂരു: ഇൻഡിഗോയുടെ ബംഗളൂരു-മധുര വിമാനത്തിലെ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ചയാണ് ഇയാൾക്ക് രോഗബാധ സ്ഥിരീകരിച്ചത്. മധുരയിലെ ക്വാറൻറീൻ കേന്ദ്രത്തിലെ നിർബന്ധിത കോവിഡ് പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇയാൾക്ക് നേരത്തെ തന്നെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.
യാത്രക്കാരൻ എല്ലാ സുരക്ഷാ സംവിധാനവും പാലിച്ചുകൊണ്ടാണ് യാത്ര ചെയ്തതെന്ന് ഇൻഡിഗോ അറിയിച്ചു. ഫേസ്ഷീൽഡും കൈയുറകളും ഇയാൾ ധരിച്ചിരുന്നതായും കമ്പനി വ്യക്തമാക്കി. തിങ്കളാഴ്ച ആഭ്യന്തര വിമാന സർവീസ് പുനഃരാരംഭിച്ചതിന് ശേഷം ഇത്തരത്തിൽ യാത്ര ചെയ്ത എട്ടാമത്തെ ആൾക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.
അഹമ്മദാബാദ്-ഗുവാഹത്തി സ്പൈസ്ജെറ്റ് വിമാനത്തിൽ സഞ്ചരിച്ച രണ്ട് പേർക്കും ഡൽഹി-ലുധിയാന എയർ ഇന്ത്യ വിമാനത്തിൽ സഞ്ചരിച്ച ഒരാൾക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജമ്മുകശ്മീരിലെത്തിയ മൂന്ന് പേർക്കും. ഇൻഡിഗോയുടെ തന്നെ ചെന്നൈ-കോയമ്പത്തൂർ വിമാനത്തിൽ സഞ്ചരിച്ച ഒരാൾക്കും രോഗബാധയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.