Posted On
date_range Updated On
date_range മാസ്ക് ധരിച്ചില്ല,വിമാനത്തിൽ നിന്ന് യാത്രക്കാരനെ പുറത്താക്കി
കൊൽക്കത്ത: മാസ്ക് ധരിക്കാത്തതിനെ തുടർന്ന് ഇൻഡിഗോ വിമാനത്തിൽനിന്ന് യാത്രക്കാരനെ പുറത്താക്കി. കൊൽക്കത്ത വിമാനത്താവളത്തിലാണ് സംഭവം. ബംഗളൂരു-കൊൽക്കത്ത വിമാനത്തിലെ യാത്രക്കാരനോട് മാസ്ക് ധരിക്കാൻ ആവർത്തിച്ച് അഭ്യർഥിച്ചിട്ടും കൂട്ടാക്കാത്തതിനെ തുടർന്നാണ് പുറത്താക്കൽ.
കുറച്ചുദിവസം മുമ്പ് മാസ്ക് ധരിക്കാത്തതിനെ തുടർന്ന് രണ്ടു യാത്രക്കാരെ എയർ ഏഷ്യയുടെ ഗോവ-മുംബൈ വിമാനത്തിൽനിന്ന് പുറത്താക്കിയിരുന്നു. 2020 മാർച്ചിൽ കൊറോണ വൈറസ് രാജ്യത്ത് പടർന്നുപിടിച്ചതോടെയാണ് വിമാനയാത്രയിൽ മാസ്ക് നിർബന്ധമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.