ന്യൂഡൽഹി: പാകിസ്താനെ തീവ്രവാദ നിരീക്ഷണ പട്ടികയിൽ ഉൾപെടുത്തിയ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക്ക് ഫോഴ്സിെൻറ (എഫ്.എ.ടി.എഫ്) നടപടിയെ സ്വാഗതം ചെയ്ത് ഇന്ത്യ. കള്ളപ്പണം വെളുപ്പിക്കലിനെതിരെ പ്രവർത്തിക്കുന്ന ആഗോള സംഘടനയാണ് എഫ്.എ.ടി.എഫ്. തീവ്രവാദ സംഘങ്ങൾക്ക് ധനസഹായം ലഭ്യമാകുന്നത് തടയാൻ സാധിക്കാത്ത പാകിസ്താനെ ഗ്രേ ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇനിയെങ്കിലും തീവ്രവാദം തടയുന്നതിന് വിശ്വസനീയമായ നടപടികൾ ഇസ്ലാമാബാദ് സ്വീകരിക്കുമെന്ന് കരുതുന്നതായി ഇന്ത്യ പ്രതികരിച്ചു.
അന്താരാഷ്ട്ര നിരീക്ഷണ പട്ടികയിൽ പെട്ടതോടെ സമയ ബന്ധിതമായി നടപടികൾ സ്വീകരിക്കാൻ പാകിസ്താൻ നിർബന്ധിതരാകുമെന്ന് കരുതുന്നതായും ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.
പാകിസ്താൻ തീവ്രവാദം പ്രോത്സാഹിപ്പിക്കുകയാണെന്നും അവർക്കെതിരെ അന്തരാഷ്ട്ര നടപടികൾ ആവശ്യമാണെന്നും നേരത്തെ തന്നെ ഇന്ത്യ ആവശ്യപ്പെടുകയും അതിനായി മറ്റുരാജ്യങ്ങളിൽ സമ്മർദം ചെലുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.