ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും കുറവ്. 84,332 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 70 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗവർധനയാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്. അതേസമയം, കോവിഡ് ബാധിച്ചുള്ള മരണം വീണ്ടും 4000 കടന്നു. 4002 പേരാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചത്.
ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,93,59,155 ആയി ഉയർന്നു. 1,21,311 പേർ കഴിഞ്ഞ ദിവസം മാത്രം രോഗമുക്തി നേടി. 2,79,11,384 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 3,67,081 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 10,80,690 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 24,96,00,304 പേർക്ക് ഇതുവരെ വാാക്സിൻ നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം, കോവിഡ് വാക്സിൻ സംബന്ധിച്ച പ്രശ്നത്തിൽ കേന്ദ്രസർക്കാർ കൂടുതൽ വ്യക്തത വരുത്തിയിട്ടുണ്ട്. വാക്സിൻ ഇടവേള തൽക്കാലത്തേക്ക് വർധിപ്പിക്കേണ്ടെന്നാണ് കേന്ദ്രസർക്കാർ നിലപാട്. കോവാക്സിെൻറ മൂന്നാംഘട്ട ഫലങ്ങൾ വൈകാതെ പുറത്ത് വരുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.