രാജ്യത്ത്​ കോവിഡ് ​ബാധിതർ 94 ലക്ഷം; 24 മണിക്കൂറിനിടെ 443 മരണം

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 94 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 38,772 പുതിയ കേസുകൾ കൂടി റിപ്പോർട്ട്​ ചെയ്​തതോടെയാണ്​ ​രോഗികളുടെ എണ്ണം പുതിയ ഉയരത്തിലെത്തിയത്​.

ഇതോടെ രാജ്യത്ത്​ കോവിഡ് ബാധിച്ചവരുടെ​ എണ്ണം 94,31,692 ആയി. 4,46,952 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 88,47,600 പേർ ഇതിനോടകം രോഗമുക്തി നേടി. 443 പേരാണ്​ കഴിഞ്ഞ ദിവസം രോഗം ബാധിച്ച്​ മരിച്ചത്​. ഇതോടെ കോവിഡ്​ ബാധിച്ച്​ രാജ്യത്ത്​ മരിച്ചവരുടെ എണ്ണം 1,37,139 ആയി ഉയർന്നു.

8,76,173 ടെസ്​റ്റുകളാണ്​ കഴിഞ്ഞ ദിവസം നടത്തിയത്​. ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർചിൻെറ (ഐ.എം.സി.ആർ) കണക്കുകൾ പ്രകാരം രാജ്യത്ത്​ ഇതിനോടകം 14,03,79,976 കോവിഡ്​ ടെസ്​റ്റുകൾ നടത്തി.

അരലക്ഷത്തിൽ താഴെ​ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്യുന്ന 23ാമത്​ ദിവസമാണിത്​. നവംബർ ഏഴിനാണ്​ ഇന്ത്യയിൽ അവസാനമായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം അരലക്ഷം കടന്നിരുന്നത്​. രാജ്യത്തെ രോഗമുക്തി നിരക്ക്​ 93.71 ശതമാനമാണെന്ന്​ കഴിഞ്ഞ ദിവസം ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചിരുന്നു. 

Tags:    
News Summary - India's covid tally breaches 94-lakh mark 443 death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.