ന്യൂഡൽഹി: സമയബന്ധിതമായി പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിച്ചതിന്റെ ഫലമായാണ് ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറക്കാൻ കഴിഞ്ഞതെന്ന് ലോകാരോഗ്യസംഘടന പ്രത്യേക പ്രതിനിധി ഡോ. ഡേവിഡ് നബാരോ.
അതേസമയം, ജൂലൈ അവസാനത്തോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ലോക്ഡൗൺ നീക്കുന്നതോടെ കൂടുതൽ കേസുകളുണ്ടാകും. എന്നാൽ ജനം പേടിക്കേണ്ടതില്ല. കേസുകൾ വർധിക്കുമെങ്കിലും ഇന്ത്യയിൽ സ്ഥിതി നിയന്ത്രണവിധേയമായിരിക്കും -അദ്ദേഹം പറഞ്ഞു.
കോവിഡിനെതിരെ രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചത് ഫലപ്രദമായി. ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് വൈറസ് പടരാതിരിക്കാൻ ഇതുകാരണമായി. രോഗം മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൊതുക്കി നിർത്താൻ സാധിച്ചുവെന്നും അദ്ദേഹം വിലയിരുത്തി. ഇന്ത്യയിൽ 56000ത്തിലേറെ പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1850 പേർ മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.