ഇന്ത്യയിൽ 24 മണിക്കൂറിനിടെ 2,994 കോവിഡ് രോഗികൾ

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിക്കുന്നത് തുടരുന്നു. 24 മണിക്കൂറിനിടെ 2,994പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒമ്പതു പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.സജീവ രോഗികളുടെ എണ്ണം 16,354 ആയി. ഈ വർഷം ​ഫെബ്രുവരി 27മുതൽ മാർച്ച് 26വരെ ലോകവ്യാപകമായി 36ലക്ഷം ആളുകൾക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

ഇക്കാലയളവിനെ അപേക്ഷിച്ച് ആഗോളതലത്തിൽ പുതിയ രോഗികളുടെയും മരണനിരക്കിന്റെയും എണ്ണത്തിൽ കുറവുണ്ടെന്നാണ് റിപ്പോർട്ട്. യു.എസ്, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഉണ്ടാകു​ന്നതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.

Tags:    
News Summary - India’s Active Caseload Crosses 16,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.