ഇന്ത്യയിൽ 33.69 ലക്ഷം തോക്ക്​ ലൈസൻസ്​; 12.77 ലക്ഷവും യു.പിയിൽ

ന്യൂഡൽഹി: ഇന്ത്യയിലാകെ 33.69 ലക്ഷം ലൈസൻസ്​ തോക്കുകളുണ്ടെന്ന്​ കേന്ദ്രസർക്കാർ. ഇതിൽ 12.77 ലക്ഷവും ഉത്തർപ്രദേശിലാണ്​. 3.69 ലക്ഷം പേർക്ക്​ ലൈസൻസ്​ നൽകി ജമ്മുകശ്​മീരാണ്​ രണ്ടാം സ്ഥാനത്ത്​. അഭ്യന്തര മന്ത്രാലയമാണ്​ ഇതുസംബന്ധിച്ച കണക്കുകൾ പുറത്ത്​ വിട്ടത്​.

2016 ഡിസംബർ 31 വരെയുള്ള കണക്കുകളാണ്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്​. വ്യക്​തി സുരക്ഷ മുൻ നിർത്തിയാണ്​ കൂടുതൽ പേരും തോക്കിനായുള്ള ലൈസൻസിനായി അപേക്ഷിച്ചത്​. രാജസ്ഥാൻ(1,33,968) കർണാടക(1,13,631) മഹാരാഷ്​ട്ര(84,050,) ബീഹാർ(82,825) എന്നിങ്ങനെയാണ്​ മറ്റ്​ സംസ്ഥാനങ്ങളിലെ തോക്ക്​ ലൈൻസ്​ ഉള്ളവരുടെ എണ്ണം.
 

Tags:    
News Summary - Of India's 33.69 lakh gun licences, 12.77 lakh in UP: MHA-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.