ബാങ്കോക്ക് വിമാനത്തിൽ ഇന്ത്യക്കാർ തമ്മിൽ അടിപിടി; വിഡിയോ വൈറൽ VIDEO

കൊൽക്കത്ത: ബാങ്കോക്കിൽനിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെട്ട വിമാനത്തിൽ യാത്രക്കാരായ ഇന്ത്യക്കാർ തമ്മിൽ സംഘർഷം. വാക്കേറ്റവും കൈയാങ്കളിയും നടക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

തായ് സ്മൈൽ എയർവേയ്സ് വിമാനത്തിലാണ് സംഭവം. രണ്ടു യുവാക്കൾ തമ്മിൽ തുടങ്ങിയ വാക്കേറ്റം പിന്നീട് കൈയാങ്കളിയിലെത്തുകയായിരുന്നു. മറ്റൊരു യുവാവും കൈയാങ്കളിയിൽ ചേർന്ന് മർദിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.

സംഘർഷത്തിന്‍റെ കാരണം വ്യക്തമല്ല. എയർ ഹോസ്റ്റസ് ഇവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് കാണാമെങ്കിലും ഫലിച്ചില്ല.

അതേസമയം, സംഭവത്തിൽ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി വിഭാഗം ഇടപെട്ടിട്ടുണ്ട്. സംഭവത്തിൽ വിശദ റിപ്പോർട്ട് തേടിയിരിക്കുകയാണ്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്നാണ് വിവരം.

Tags:    
News Summary - Indians fight on Bangkok flight, video went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.