ലോകത്ത് അമിത അധ്വാനം ചെയ്യുന്നവരിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാർ

ലോകത്ത് ഏറ്റവും കൂടുതൽ അമിത അധ്വാനം ചെയ്യുന്നവർ ഇന്ത്യക്കാരാണെന്ന് സാമ്പത്തിക ഉപദേഷ്ടാവും കണ്ടന്‍റ് ക്രിയേറ്ററുമായ അക്ഷത് ശ്രീവാസ്തവ. അദ്ദേഹം എക്സിലെഴുതിയ കുറിപ്പ് ചൂടേറിയ ചർച്ചകൾക്കാണ് വഴിവെച്ചത്.

സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഇത് ഇന്ത്യാക്കാരുടെ ശീലമാണ്. 10-12 മണിക്കൂർ മത്സര പരീക്ഷകൾക്കായി പഠിച്ചുശീലിച്ച കുട്ടികൾ വളരെക്കാലം ആ ശീലം തുടർന്നുവരുന്നതായിക്കാണാമെന്നും അദ്ദേഹം  പറയുന്നു.

കഠിനാധ്വാനം ചെയ്യുന്ന പല ഇന്ത്യാക്കാരു വിദേശത്തേക്ക് കുടിയേറുന്നു. അവരുടെ യൂറോപ്യൻ സഹപ്രവർത്തകർക്ക് വിശ്രമവേളകൾ ലഭിക്കുമ്പോൾ ഇന്ത്യാക്കാർ കമ്പനിയെ സേവിക്കാനായി ഉറക്കം, കുടുംബം, ആരോഗ്യം എന്നിവയെല്ലാം ത്യജിക്കുന്നു. ചെറുപ്പം മുതലേ ഇന്ത്യാക്കാരിൽ വേരൂന്നുന്ന അതിജീവന ചിന്തയാണ് ഇതിന് കാരണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

അക്ഷന്തിന്‍റെ പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.

ഇന്ത്യയുടെ തൊഴിൽ സംസ്ക്കാരം അഭിരുചിയെയല്ല, അതിജീവനത്തെ അടിസ്ഥാനമാക്കിയാണ് രൂപപ്പെട്ടിട്ടുള്ളതെന്ന് ചിലർ എക്സിൽ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Indians are the most overworked people in the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.