ഭിന്നശേഷിയുള്ള ഇന്ത്യന്‍ സ്ത്രീ നേരിടുന്നത് ഇരട്ട വിവേചനമെന്ന് മദ്രാസ് ഹൈകോടതി

ചെന്നൈ: ഭിന്നശേഷിക്കാരിയായ ഇന്ത്യന്‍ സ്ത്രീ ഇരട്ട വിവേചനമാണ് നേരിടുന്നതെന്ന് മദ്രാസ് ഹൈകോടതി. സ്ത്രീയെന്ന നിലയിലും ഭിന്നശേഷിയുള്ള വ്യക്തിയെന്ന നിലയിലും ഇവര്‍ വിവേചനം നേരിടുന്നു. മൂകയും ബധിരയുമായ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ മൂന്ന് പേരുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

കഠിനമായ ശിക്ഷകള്‍ ഏര്‍പ്പെടുത്തിയിട്ടും സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ പൂര്‍ണ്ണമായും മാറ്റം വന്നിട്ടില്ലെന്ന് ജസ്റ്റിസ് കെ. മുരളി ശങ്കര്‍ പറഞ്ഞു. ജനനം മുതല്‍ മരണം വരെ സ്ത്രീ അതിക്രമങ്ങള്‍ നേരിടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീകളോട് നന്നായി പെരുമാറണമെന്ന കാര്യം എല്ലാവരും അംഗീകരിക്കുന്നു. പക്ഷേ അതുകൊണ്ട് മാത്രം കാര്യമില്ല. എല്ലാ പുരുഷന്മാരും സ്ത്രീകളോട് മാന്യമായി പെരുമാറുന്നുവെന്ന് ഉറപ്പാക്കണം -അദ്ദേഹം പറഞ്ഞു.

ബലാത്സംഗ ശ്രമത്തിന് 2016ല്‍ ആറ് വര്‍ഷം കീഴ്‌ക്കോടതി ശിക്ഷിച്ച മൂന്ന് പ്രതികളാണ് ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചത്. അതിക്രമത്തിനിരയായ സ്ത്രീ ഭിന്നശേഷിക്കാരിയാണെന്നതും കുറ്റത്തിന്റെ ഗൗരവവും പരിഗണിക്കുമ്പോള്‍, ശിക്ഷ ലഘൂകരിക്കാനാകില്ലെന്ന് ഹൈകോടതി വ്യക്തമാക്കി.

Tags:    
News Summary - Indian women with disabilities are doubly discriminated: Madras HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.