ന്യൂഡൽഹി: സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്താനും പങ്കിടുന്ന സിന്ധു ന ദിയിലെ അണക്കെട്ടുകളിലേക്കുള്ള പതിവ് സന്ദർശനം ഇന്ത്യ നീട്ടിവെച്ചു. 2018 ആഗസ്റ്റിൽ ഇസ്ലാമാബാദിൽ നടന്ന ഇൻഡസ് കമീഷൻ യോഗത്തിലാണ് ഇരു രാജ്യങ്ങളും പരസ്പരം സിന്ധു നദിയിലെ അണക്കെട്ടുകൾ സന്ദർശിക്കാൻ തീരുമാനമായത്. പുൽവാമ ഭീകരാക്രമണം, ബാലാകേ ാട്ട് വ്യോമാക്രമണം എന്നിവയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ സംഘത്തിെൻറ സന്ദർശനം നീട്ടിയത്.
പാകിസ്താനിലെ ഇന്‍ഡസ് വാട്ടര്‍ കമീഷണര്‍ സയ്യിദ് മെഹര്‍ അലി ഷായും ഇന്ത്യ ൻ കമീഷണർ പി.കെ. സക്സേനയും നേതൃത്വം നൽകിയ സംഘം നേരത്തേ ഇന്ത്യയിലെ ചെനാബിൽ നിർമാണത്തിലിരിക്കുന്ന ‘പാകൽ ദൾ’ റാത്ലെ, ലോവർ കൽനായ് എന്നീ ജലവൈദ്യുതി പദ്ധതികളിൽ സന്ദർശനം നടത്തിയിരുന്നു. ഇതോടൊപ്പം നിർമാണത്തിലിരിക്കുന്ന ബാഗ്ലിഹാർ ജലവൈദ്യുതി പദ്ധതിയും സംഘം സന്ദർശിച്ചിരുന്നു.
സന്ദർശനത്തിനിടെ സയ്യിദ് മെഹര്‍ അലി ഷാ പാകിസ്താനിലെ പദ്ധതികൾ സന്ദർശിക്കാൻ ഇന്ത്യൻ കമീഷണർ പി.കെ. സക്സേനയെ ക്ഷണിച്ചിരുന്നു. ഇതുപ്രകാരം നടത്താനിരുന്ന സന്ദർശനമാണ് ഇപ്പോൾ നീട്ടിവെച്ചിരിക്കുന്നത്. 2018 ഒക്ടോബറിലാണ് പാക് സന്ദർശനം നടത്താൻ ഇന്ത്യൻ സംഘം ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ജമ്മു-കശ്മീരിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തീരുമാനം മാറ്റിവെക്കുകയായിരുന്നു. അതേസമയം, പാക് സംഘത്തിെൻറ സന്ദർശനം ജനുവരി അവസാനവാരം നടക്കുകയും ചെയ്തു.
പുൽവാമ: സൂത്രധാരനെ തിരിച്ചറിഞ്ഞെന്ന്
ശ്രീനഗർ: 40 സി.ആർ.പി.എഫുകാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിെൻറ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചയാളെ തിരിച്ചറിഞ്ഞതായി സുരക്ഷാ ഉദ്യോഗസ്ഥർ. ജയ്ശെ മുഹമ്മദ് അംഗമായ മുഹമ്മദ് ഭായ് എന്നറിയപ്പെടുന്ന മുദസ്സിർ അഹ്മദ് ഖാൻ ആണ് ഇയാൾ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതുവരെ ശേഖരിച്ച തെളിവുകൾ വെച്ചാണ് സുരക്ഷ ഉദ്യോഗസ്ഥർ 23 വയസ്സുള്ള ഖാനെ തിരിച്ചറിഞ്ഞത്.
പുൽവാമ ജില്ലയിൽനിന്നുള്ള ഇയാൾ ബിരുദധാരിയായ ഇലക്ട്രീഷ്യൻ ആണത്രെ. ഭീകരാക്രമണത്തിനു വേണ്ട വാഹനങ്ങളും സ്ഫോടക വസ്തുക്കളും സംഘടിപ്പിച്ചത് ഖാൻ ആണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. 2017ലാണ് ഇയാൾ ജയ്ശെ മുഹമ്മദിൽ ചേർന്നതെന്ന് കരുതുന്നു. ഭീകരാക്രമണം അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി ഫെബ്രുവരി 27ന് ഖാെൻറ വീട്ടിൽ പരിശോധന നടത്തിയിരുന്നു.
10 ദിവസം മുമ്പ് മറ്റൊരു ജയ്ശ് പ്രവർത്തകനിൽനിന്നു വാങ്ങിയ മാരുതി ഇക്കോ മിനിവാൻ ഉപയോഗിച്ചാണ് ഫെബ്രുവരി 14ന് ആക്രമണം നടത്തിയതെന്നാണ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.