ഉറി അന്വേഷണം: പാകിസ്താന്‍ സഹകരിക്കണമെന്ന് യു.എസ് സെനറ്റര്‍മാര്‍

വാഷിങ്ടണ്‍: ഉറി ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ നടത്തുന്ന അന്വേഷണവുമായി പാകിസ്താന്‍ പൂര്‍ണമായും സഹകരിക്കണമെന്ന് രണ്ട് യു.എസ് സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടു.

പാകിസ്താനില്‍നിന്നാണ് ഭീകരര്‍ എത്തിയതെന്ന റിപ്പോര്‍ട്ട് ഉത്കണ്ഠയുളവാക്കുന്നതാണ്. പാകിസ്താനികളാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് പ്രാഥമിക സൂചനയെന്ന് ഡെമോക്രാറ്റ് സെനറ്റര്‍ ജോണ്‍ കൊര്‍നിന്‍, റിപ്പബ്ളിക്കന്‍ സെനറ്റര്‍ മാര്‍ക് വാനര്‍ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തില്‍ പറഞ്ഞു.

പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരര്‍ ഇന്ത്യയില്‍ നടത്തിവരുന്ന ആക്രമണ പരമ്പരകളിലെ ഒടുവിലത്തേതാണ് ഉറിയില്‍ നടന്നത്. ഇന്ത്യക്കുള്ള പിന്തുണയും അവരറിയിച്ചു. കൊര്‍നിനും വാനറും സെനറ്റ് ഇന്ത്യാ  ഗ്രൂപ്പിലെ പ്രമുഖരായാണ് അറിയപ്പെടുന്നത്.

 

Tags:    
News Summary - indian surgical strike us senate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.