Posted On
date_range Updated On
date_range ഇന്ത്യൻ വിദ്യാർഥി ലണ്ടനിൽ വാഹനാപകടത്തിൽ മരിച്ചു
ലണ്ടൻ: യാത്രക്കിടയിൽ കാർ കുഴിയിൽ വീണ് ഇന്ത്യൻ വിദ്യാർഥി ഇംഗ്ലണ്ടിൽ മരിച്ചു. ചിരഞ്ജീവി പൻഗുലുരി എന്ന 32കാരനാണ് മരിച്ചത്. ഇയാൾ ആന്ധ്ര സ്വദേശിയാണെന്ന് കരുതുന്നു. ഇംഗ്ലണ്ടിലെ ലിസെസ്റ്ററിലാണ് അപകടമുണ്ടായത്. കാർ പൂർണമായും തകർന്നു.
നിയന്ത്രണം വിട്ട കാർ റോഡിൽനിന്ന് മാറി കുഴിയിൽ പതിക്കുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് പറയുന്നു. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കുണ്ട്. ലിസെസ്റ്ററിൽ താമസിക്കുന്ന വിദ്യാർഥിയാണ് ചിരഞജീവി. സംഭവത്തിൽ കാറോടിച്ചിരുന്ന 27കാരനെതിരെ അപകടകരമായി വാഹനമോടിച്ചതിന് പൊലീസ് കേസെടുത്തു. സാക്ഷികൾക്കും തെളിവിനുമായി കാറിലെ വെബ്കാം പൊലീസ് പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.