ഇന്ത്യൻ വിദ്യാർഥിക്ക് നേരെ ആസ്​ട്രേലിയയിൽ ഖലിസ്താൻ അനുകൂലികളുടെ ആക്രമണം

ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർഥിക്ക് നേരെ ആസ്ട്രേലിയയിൽ ഖലിസ്താൻ അനുകൂലികളുടെ ആക്രമണം. 23കാരനായ വിദ്യാർഥിക്ക് ഇരുമ്പ് കമ്പി കൊണ്ടുള്ള അടിയേൽക്കുകയായിരുന്നു. ജോലിക്ക് പോകുന്നതിനിടെയാണ് വിദ്യാർഥിക്ക് നേരെ ആക്രമണമുണ്ടായത്. ഖലിസ്താൻ സിന്ദാബാദ് എന്ന മുദ്രവാക്യം മുഴക്കിയെത്തിയ ഒരു സംഘമാളുകളാണ് വിദ്യാർഥിയെ ആക്രമിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കാറിൽ സഞ്ചരിക്കുമ്പോൾ ഒരു സംഘമാളുകൾ വാഹനം തടഞ്ഞു നിർത്തുകയും ഇരുമ്പ് കമ്പി കൊണ്ട് ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്ന് വിദ്യാർഥി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, വിദ്യാർഥിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വന്നിട്ടില്ല.

ആക്രമണം സംബന്ധിച്ച് ന്യൂ സൗത്ത് വെയ്ൽസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിനിരയായ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ രാജ്യത്തെ ഇത്തരം സംഭവങ്ങൾക്ക് ഇടമില്ലെന്ന് അധികാരികളെ വിവരമറിയിച്ചിട്ടുണ്ടെന്നും മെറിലാൻഡിലെ എം.പി പറഞ്ഞു. നേരത്തെ ഇന്ത്യക്കാർക്കെതിരെ ആസ്ട്രേലിയയിൽ നടക്കുന്ന ആക്രമണങ്ങൾ തടയണമെന്ന് കേന്ദ്രസർക്കാർ ഓസീസ് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Indian student attacked with iron rods by Khalistan supporters in Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.