കാവി നിറത്തിലുള്ള രാജ്യത്തെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം നടത്തി

ചെന്നൈ: വെള്ളയും നീലയും കലർന്ന നിറത്തിന് പകരമായി കാവി നിറത്തിലുള്ള രാജ്യത്തെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം നടത്തി. ഓറഞ്ച്-ഗ്രേ കൂട്ടിലുള്ള റേക്കാണ് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ മേൽനോട്ടത്തിൽ ട്രാക്കിലിറക്കിയത്. എട്ട് കോച്ചുകളുള്ള ട്രെയിൻ, കോച്ച് ഫാക്ടറിയ്ക്കും പാഡി റെയിൽവേ മേൽപ്പാലത്തിനും ഇടയിലാണ് പരീക്ഷണ ഓട്ടം നടത്തിയത്.

നിലവിലുള്ള എല്ലാ വന്ദേഭാരത് ട്രെയിനുകളിലും നിറം മാറ്റം പരീക്ഷിക്കും എന്ന തരത്തിലുള്ള വാർത്തകളാണ് നേരത്തെ പുറത്തു വന്നത്. എന്നാൽ ഇതിൽ നിന്ന് വിഭിന്നമായി ഒരു റേക്ക് മാത്രമാണ് പുതിയ നിറത്തിൽ റെയിൽവേ പുറത്തിറക്കിയിരുക്കുന്നത്. നിറം മാറ്റത്തിനൊപ്പം സീറ്റുകൾ കൂടുതൽ പുറകിലേയ്ക്ക് മാറ്റാനുള്ള സംവിധാനം, വാഷ് ബേസിനുകളിലുള്ള മാറ്റം, തുടങ്ങി വന്ദേഭാരതിന്റെ പുതിയ ബാച്ചുകളിലുള്ള 25 വ്യത്യാസങ്ങളും ഈ ട്രെയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെള്ള നിറത്തിലുള്ള ട്രെയിൻ കോച്ചുകൾക്ക് പെട്ടെന്ന് പൊടി പിടിയ്ക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് പുതിയ നിറം പരീക്ഷിക്കുന്നത്.

Tags:    
News Summary - Indian Railways' Saffron-Coloured Vande Bharat Express Train Hits Tracks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.