ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയില്‍നിന്ന് കോടികള്‍ കൊയ്യാന്‍ റെയില്‍വേ

ന്യൂഡല്‍ഹി: വെറുതെ കിടക്കുന്ന ഭൂമി വാണിജ്യാവശ്യത്തിനുപയോഗിച്ച് കോടികള്‍ സ്വന്തമാക്കാന്‍ റെയില്‍വേ നടപടി തുടങ്ങി. സ്റ്റേഷനുകള്‍, വര്‍ക്ഷോപ്പുകള്‍, റെയില്‍വേ കോളനികള്‍ എന്നിവക്ക് സമീപം ഹെക്ടര്‍ കണക്കിന് ഭൂമിയാണ് ഉപയോഗിക്കാതെ കിടക്കുന്നത്. ഈ സ്ഥലങ്ങള്‍ വാണിജ്യപരമായി ഉപയോഗപ്പെടുത്താന്‍ റെയില്‍ ലാന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റി (ആര്‍.എല്‍.ഡി.എ) എന്ന ഉപസ്ഥാപനം രൂപവത്കരിച്ചു കഴിഞ്ഞു. 49 ഇടത്തായി 497.21 ഹെക്ടര്‍ സ്ഥലത്ത്  ആര്‍.എല്‍.ഡി.എ വാണിജ്യ വികസനം നടത്തും. ഇതുവഴി 8000 കോടി രൂപ വരെ വരുമാനമാണ് ലക്ഷ്യമിടുന്നത്. ടെന്‍ഡറിലൂടെ കെട്ടിടനിര്‍മാതാക്കളെ തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈ സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കും. നിശ്ചിതവര്‍ഷത്തേക്ക് സ്ഥലം പാട്ടത്തിന് നല്‍കും. വിശാഖപട്ടണത്ത് പദ്ധതി തുടങ്ങിക്കഴിഞ്ഞു.
 
Tags:    
News Summary - indian railway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.