കള്ളപണത്തിനെതിരെ ഇന്ത്യൻ റെയിൽവേയും

ന്യൂഡൽഹി: കള്ളപണത്തിനെതിരെ ഇന്ത്യൻ റെയിൽവേയും നിലപാട്​ ശക്തമാക്കുന്നു. ഇനി മുതൽ റിസർവേഷൻ ടിക്കറ്റുകൾ എടുക്കുന്നവർ ബാങ്ക്​ അക്കൗണ്ട്​ നമ്പർ കൂടി നൽകണം. ഉയർന്ന തുകക്ക്​ ടിക്കറ്റ്​ബുക്ക്​ ചെയ്ത് അത്​ റദ്ദാക്കി കള്ളപണം വെളുപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നതി​െൻറ പശ്ചാതലത്തിലാണ്​റെയിൽവേയുടെ നടപടി.

നോട്ടുകൾ പിൻവലിച്ചുകൊണ്ടുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം വന്നതിനു പിന്നാലെ നിരവധി പേർ റെയിൽവേയിൽ വൻതുകക്ക്​ ടിക്കറ്റ്​ബുക്ക്​ചെയ്യുകയും പിന്നീട്​ അത്​റദ്ദാക്കുകയും ചെയ്​തിരുന്നു. നേരത്തെ ഒാൺ​ൈലൻ വഴി ബുക്ക്​ചെയ്തിരുന്ന ടിക്കറ്റുകൾക്കു മാത്രമേ ബാങ്ക്​അക്കൗണ്ട്​ വിവരങ്ങൾ നൽകേണ്ടതായുള്ളു ഇനി മുതൽ കൗണ്ടറുകൾ വഴി ബുക്ക്​ചെയ്യുന്ന റിസർവേഷൻ ടിക്കറ്റുകൾക്കും ബാങ്ക്​അക്കൗണ്ട്​വിവരങ്ങൾ നൽകണം.

 

Tags:    
News Summary - indian railway is against black money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.