ന്യൂഡൽഹി: ആസ്ട്രേലിയയിൽ കഴിഞ്ഞാഴ്ച ആത്മഹത്യ ചെയ്ത ഇന്ത്യൻ വംശജയുടെ മക്കളെ വിട്ടുകിട്ടാൻ കുടുംബം ശ്രമം തുടങ്ങി. ഇതോടെ വിദേശരാജ്യങ്ങളുടെ തടവിൽ കഴിയുന്ന ഇന്ത്യൻ ദമ്പതകളുടെ മക്കളെ കുറിച്ചുള്ള വാർത്ത വീണ്ടും ശ്രദ്ധ നേടുകയാണ്.
ഇക്കഴിഞ്ഞ ആഗസ്റ്റ് 27നാണ് കർണാടകയിലെ ബെലഗാവി സ്വദേശിയായ പ്രിയദർശിനി പാട്ടീൽ(40) നദിയിൽ ചാടി ജീവനൊടുക്കുകയായിരുന്നു. തന്റെ കുടുംബത്തെ ഉപദ്രവിച്ചതിന് ആസ്‌ട്രേലിയൻ അധികൃതരും സിഡ്‌നിയിലെ അയൽപക്കത്തുള്ള താമസക്കാരും കാരണക്കാരാണെന്ന് ആത്മഹത്യാ കുറിപ്പിൽ പ്രിയദർശിനി കുറ്റപ്പെടുത്തി.
മൂന്നുവർഷമായി രണ്ട് മക്കളെ വിട്ടുകിട്ടാനുള്ള പോരാട്ടത്തിലായിരുന്നു അവർ. പ്രിയദർശിനിയും ഭർത്താവ് പാട്ടീലും ശരിയായി നോക്കുന്നില്ലെന്ന് പറഞ്ഞാണ് മക്കളെ ഇവരിൽ നിന്ന് വേർപെടുത്തി ആസ്ട്രേലിയൻ സർക്കാർ ഏറ്റെടുത്തത്. മക്കൾക്ക് രണ്ടുപേർക്കും ആസ്ട്രേലിയൻ പൗരത്വമുണ്ട്. ഈമാസാദ്യമാണ് പ്രിയദർശിനി ഇന്ത്യയിൽ മടങ്ങിയെത്തിയത്. മക്കളെ വിട്ടുകിട്ടാത്തതിൽ മനംനൊന്താണ് അവർ ജീവനൊടുക്കിയത്.
പ്രിയദർശിനിയും ഭർത്താവും ആസ്ട്രേലിയയിൽ ഐ.ടി വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. കുട്ടികളിലൊരാളായ അമർത്യ കുടൽപ്പുണ്ണ് മൂലം അസുഖബാധിതനായിരുന്നു. ന്യൂ സൗത്ത് വെയിൽസിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കുട്ടിയുടെ ചികിത്സ. ആറുമാസത്തെ ചികിത്സക്കു ശേഷവും കുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റമുണ്ടായില്ല. തുടർച്ച് ചികിത്സ മറ്റൊരിടത്തേക്ക് മാറ്റാൻ രക്ഷിതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ അധികൃതർ അതിനു തയാറായില്ലെന്ന് മാത്രമല്ല, ഇവർക്കെതിരെ കുട്ടിയെ സംരക്ഷിച്ചില്ല എന്നാരോപിച്ച് കേസെടുക്കുകയും ചെയ്തു. കുട്ടികളെ പരിപാലിക്കാൻ അവൾക്ക് കഴിവില്ലെന്ന് അധികൃതർ ആരോപിച്ചു. തുടർന്ന് കുട്ടിയെ ആസ്ട്രേലിയൻ അധികൃതർ കൊണ്ടുപോയി.
ശരിയായി പരിചരിക്കാത്തത് മൂലമാണ് അമർത്യയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകാത്തതെന്നും ആസ്ട്രേലിയൻ അധികൃതർ ആരോപിച്ചു. പ്രിയദർശിനിയുടെ 18 വയസു കഴിഞ്ഞ രണ്ടാമത്തെ കുട്ടിയെയും വെൽഫെയർ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. തുടർന്ന് സോഷ്യൽ വർക്കർമാർ വീട്ടിലെത്തി പരിതസ്ഥിതികൾ പരിശോധിച്ചു. ആറ് അനുകൂല റിപ്പോർട്ടുകൾ നൽകിയെങ്കിലും ഏഴാമത്തെ റിപ്പോർട്ട് പ്രശ്നമുണ്ടാക്കി.
Indian origin woman's death by suicide amid custody battle for her children with Australia
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.