അഫ്ഗാനിൽ ഇന്ത്യൻ സംഘം താലിബാനുമായി ചർച്ച നടത്തി

കാബൂൾ: ഇന്ത്യൻ ഉന്നതതല സംഘം അഫ്ഗാനിസ്താനിൽ താലിബാൻ പ്രതിനിധികളുമായി ചർച്ച നടത്തി. അഫ്ഗാൻ ഇടക്കാല വിദേശകാര്യമന്ത്രി മൗലവി ആമിർ ഖാൻ മുത്തഖിയുമായി മുതിർന്ന നയതന്ത്രജഞൻ ജെ.പി സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം ചർച്ച നടത്തി. കഴിഞ്ഞ ആഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം ആദ്യമായാണ് ഇന്ത്യ പ്രതിനിധിസംഘത്തെ അഫ്ഗാനിലേക്ക് അയക്കുന്നത്. ഇന്ത്യ-അഫ്ഗാൻ നയതന്ത്രബന്ധം, ഉഭയകക്ഷി വ്യാപാരം, മാനുഷിക സഹായം എന്നിവയാണ് ചർച്ചയായതെന്ന് താലിബാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുൽ ഖാഹർ ബൽഖി ട്വീറ്റ് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിന്റെ തുടക്കമെന്നാണ് സന്ദർശനത്തെ താലിബാൻ വിശേഷിപ്പിച്ചത്. താലിബാൻ സർക്കാരുമായി നിലവിൽ ഇന്ത്യക്ക് നയതന്ത്രബന്ധമില്ല.  

Tags:    
News Summary - Indian officials talks with Taliban in Afghanistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.