ന്യൂഡൽഹി: ഇന്ത്യ, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള 16 യു ട്യൂബ് വാർത്താ ചാനലുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. 10 ഇന്ത്യൻ ചാനലുകൾക്കും ആറ് പാകിസ്താൻ ചാനലുകൾക്കുമാണ് വിലക്ക്. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജപ്രചാരണങ്ങൾ നടത്തിയതിനാണ് നടപടി. ഈ ചാനലുകൾക്ക് ഏതാണ്ട് 68 കോടിയിലധികം കാഴ്ചക്കാരുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
'രാജ്യ സുരക്ഷ, ഇന്ത്യയുടെ വിദേശബന്ധങ്ങൾ, സാമുദായിക സൗഹാർദം, പൊതു ഉത്തരവ് എന്നിവ സംബന്ധിച്ച് വ്യാജവാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ ഇവ പ്രചരിപ്പിക്കുന്നതായി കണ്ടെത്തി. 2021ലെ ഐ.ടി ചട്ടങ്ങളിലെ റൂൾ 18 പ്രകാരം ഈ ഡിജിറ്റൽ വാർത്താ പ്രസാധകരാരും മന്ത്രാലയത്തിന് വിവരങ്ങൾ നൽകിയിരുന്നില്ല.
ചില ഇന്ത്യൻ ചാനലുകൾ പ്രസിദ്ധീകരിച്ച ഉള്ളടക്കത്തിൽ ഒരു സമുദായത്തെ ഭീകരസ്വഭാവമുള്ളതായി ചിത്രീകരിക്കുകയും അത് വിവിധ മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുകയും ചെയ്തു'– മന്ത്രാലയം വാർത്താകുറിപ്പിൽ പറയുന്നു. ഈ മാസം അഞ്ചിന് ഇതേ കാരണത്താൽ നാല് പാക് ചാനലുകൾ അടക്കം 22 യുട്യൂബ് ചാനലുകൾ സർക്കാർ വിലക്കിയിരുന്നു. കഴിഞ്ഞ ഡിസംബർ, ജനുവരി മാസങ്ങളിലായി 55 യു ട്യൂബ് ചാനലുകൾക്കും വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഇന്ത്യൻ ചാനലുകൾ
സൈനി എജ്യുക്കേഷൻ റിസർച്ച്
ഹിന്ദി മെയിൻ ദേഖോ
ടെക്നിക്കൽ യോഗേന്ദ്ര
ആജ് തെ ന്യൂസ്
എസ്.ബി.ബി ന്യൂസ്
ഡിഫൻസ് ന്യൂസ് 24*7
ദ് സ്റ്റഡി ടൈം
ലേറ്റസ്റ്റ് അപ്ഡേറ്റ്
എം.ആർ.എഫ് ടി.വി ലൈവ്
തഹാഫുസ്–ഇ–ദീൻ–ഇന്ത്യ
പാകിസ്താൻ ചാനലുകൾ
ആജ്തക് പാകിസ്താൻ
ഡിസ്കവർ പോയിന്റ്
റിയാലിറ്റി ചെക്സ്
കൈസർ ഖാൻ
ദ് വോയിസ് ഓഫ് ഏഷ്യ
ബോൽ മീഡിയ ബോൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.