Posted On
date_range Updated On
date_range 21 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ പിടിയിൽ
കൊളംബോ: അനധികൃത മത്സ്യബന്ധനം ആരോപിച്ച് ശ്രീലങ്ക ഇന്ത്യക്കാരായ 21 പേരെ അറസ്റ്റ് ചെയ്തു. ഇവരുടെ രണ്ടു ബോട്ടുകളും പിടിച്ചെടുത്തു.
ഇന്ത്യക്കാർ ശ്രീലങ്കയുടെ കടൽഭാഗത്ത് മീൻപിടിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഒരാഴ്ചയായി വടക്കൻ ശ്രീലങ്കയിലെ മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭരംഗത്താണ്.
തങ്ങളുടെ രണ്ടു മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായിട്ടുണ്ടെന്നും ഇവരെ ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികൾ അപകടപ്പെടുത്തിയതായി സംശയിക്കുന്നുവെന്നും ശ്രീലങ്കക്കാർ ആരോപിക്കുന്നു. രണ്ടു പേരുടെ മൃതദേഹം ജാഫ്നയിൽ കരക്കടിഞ്ഞിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.