കോവിഡ്​: വീട്ടിലിരുന്ന്​ ജോലി ചെയ്യുന്നവർ മാസം ലാഭിക്കുന്നത്​ എത്ര രൂപ? സർവേ ഫലം പുറത്ത്​

കോവിഡ്​ കാരണം വീട്ടിലിരുന്ന്​ ജോലി ചെയ്യുന്നവർ മാസം ലാഭിക്കുന്നത്​ 5520 രൂപയെന്ന്​ സർവേ. ഇന്ത്യയിലെ ഏഴ്​ മെട്രോ നഗരങ്ങളിലെ 1000ത്തോളം തൊഴിലാളികളിൽ ജൂൺ-ജൂലൈ മാസങ്ങളിൽ നടത്തിയ സർവേയിലാണ്​ കോവിഡ്​ മഹാമാരിയെ തുടർന്നുള്ള 'വർക്​ ഫ്രം ഹോമിലുള്ള' ശരാശരി ഇന്ത്യൻ തൊഴിലാളി പ്രതിമാസം 5,520 രൂപയോളം ലാഭിക്കുന്നതായി കണ്ടെത്തിയത്​. സ്റ്റാർട്ടപ്പുകൾ, ഫ്രീലാൻ‌സർ‌മാർ‌, സംരംഭക കമ്മ്യൂണിറ്റികൾ‌ എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കാൻ‌ ഇടങ്ങൾ‌ നൽ‌കുന്ന ഇന്ത്യൻ‌ കമ്പനിയായ ഒൗഫിസ്​ (Awfis) ആണ്​ സർവേ നടത്തിയത്​.

യാത്രാ സമയമായി 1.47 മണിക്കൂറാണ്​ ഇത്തരത്തിൽ ലാഭിക്കുന്ന്​. ഇത്​ ഒരുവർഷം കണക്കുകൂട്ടിയാൽ 44 ദിവസത്തോളം വരും. ഉൽപാദനക്ഷമതയിൽ വിട്ടുവീഴ്​ച ചെയ്യാതെ വീട്ടിൽനിന്ന്​ ജോലി ചെയ്യാൻ കഴിയുമെന്ന്​ ആളുകൾ മനസ്സിലാക്കിയതായും സർവേയിൽ പറയുന്നു.

അഞ്ചുവർഷത്തിനകം കൂടുതൽ ആളുകൾ വീട്ടിൽ നിന്നോ, അല്ലെങ്കിൽ വീട്ടിനടുത്ത്​ നിന്നോ ജോലി ചെയ്യാനാണ്​ താൽപര്യപ്പെടുകയെന്നും, കോവിഡ്​ അത്​ വേഗത്തിലാക്കിയെന്നും ഒൗഫിസ്​ സി.ഇ.ഒ അമിത്​ രമണി ചൂണ്ടിക്കാട്ടുന്നുണ്ട്​.

സർവേയിൽ പ​െങ്കടുത്ത 1000 ​തൊഴിലാളികളിൽ 74 ശതമാനവും വീട്ടിൽനിന്ന്​ ജോലി ചെയ്യാനാണ്​ താൽപ്പര്യം പ്രകടിപ്പിച്ചത്​. നേരത്തെ ലെനോവോ നടത്തിയ സർവേയിൽ വർക്​ ഫ്രം ഹോമിലുള്ള 20 ശതമാനം പേർ 5000 രൂപ മുതൽ 10000 രൂപവരെ പ്രതിമാസം ലാഭിക്കുന്നതായി കണ്ടെത്തിയിരുന്നു. 19 ശതമാനം പേർ 10,000 രൂപ ലാഭിക്കുന്നതായും കണ്ടെത്തി.

വീട്ടിലിരുന്നുള്ള ജോലിയിൽ ഏറ്റവും പ്രതിസന്ധി സമയം ക്രമീകരിക്കുക എന്നുള്ളതാണ്​. 75 ശതമാനം തൊഴിലാളികളും തങ്ങൾക്ക്​ മികച്ച രീതിയിൽ സമയം നി​യന്ത്രിക്കാൻ കഴിഞ്ഞതായി പറഞ്ഞു. എന്നാൽ, സഹപ്രവർത്തകരുമായി ഇടപഴകിയുള്ള ജോലി ഒരു നഷ്​ടമായി കരുതുന്നുവെന്ന്​ 27 ശതമാനം ആളുകൾ പറഞ്ഞു. വീട്ടിൽനിന്ന്​ ജോലിയെടുക്കാൻ തൊഴിലാളികൾക്ക്​ ആവശ്യമുള്ള സൗകര്യം ഒരുക്കാൻ കഴിഞ്ഞില്ലെന്ന്​ പല കമ്പനികളും സങ്കടം പറയുകയും ചെയ്​തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.