ഇറാനിലെ ഒഴിപ്പിക്കൽ അവസാനിപ്പിച്ചതായി ഇന്ത്യൻ എംബസി; സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു

തെഹ്‌റാൻ: ഇറാനും ഇസ്രായേലും വെടിനിർത്തൽ കരാർ ഒപ്പിട്ടതിനെത്തുടർന്ന് ഇറാനിലെ ഒഴിപ്പിക്കൽ നടപടികൾ അവസാനിപ്പിച്ചെന്ന് ഇന്ത്യൻ എംബസി.

സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യൻ പൗരന്മാർക്ക് എന്തെങ്കിലും സുരക്ഷാ ഭീഷണികൾ നേരിടേണ്ടിവന്നാൽ തീരുമാനം മാറ്റുമെന്നും എംബസി പറഞ്ഞു. ഒഴിപ്പിക്കലിനായി പുതിയ പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനായി തുറന്ന കോൺടാക്റ്റ് ഡെസ്ക് എംബസി അടച്ചു.

ഇറാനിൽനിന്നും ഇസ്രായേലിൽനിന്നും ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ ഇന്ത്യ കഴിഞ്ഞ ആഴ്ചയാണ് ‘ഓപറേഷൻ സിന്ധു’ തുടങ്ങിയത്. മഷ്ഹാദിലേക്ക് പലായനം ചെയ്യാൻ പദ്ധതിയിടുന്ന ഇന്ത്യക്കാർ അവിടെതന്നെ തുടരണമെന്നും എംബസി നിർദേശിച്ചു.

Tags:    
News Summary - Indian Embassy in Iran says evacuations have ended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.