മുംബൈ: ജർമൻ ബാലാവകാശ കസ്റ്റഡിയിലുള്ള മകളെ വിട്ടുകിട്ടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്.ജയ് ശങ്കറും ഇടപെടണമെന്ന് ജർമനിയിൽനിന്ന് മുംബൈയിലെത്തിയ മാതാപിതാക്കൾ. വിഷയത്തിൽ ഇന്ത്യൻ അധികൃതർ ഇടപെട്ടാൽ മാത്രമേ മൂന്നുവയസുള്ള മകളെ തിരികെ കിട്ടൂ എന്ന് ദമ്പതികൾ പറയുന്നു. പ്രധാനമന്ത്രിയെയും വദേശകാര്യ മന്ത്രിയെയും കാണാനായാണ് മാതാപിതാക്കൾ ജർമനിയിൽനിന്ന് ഇന്ത്യയിൽ എത്തിയത്. കുഞ്ഞിനെ തിരികെ കിട്ടാൻ സഹായിക്കണമെന്ന് ഇവർ മോദിയോടും ജയ്ശങ്കറോടും അപേക്ഷിച്ചു. ആവശ്യം ഉന്നയിച്ച് ഇവർ കഴിഞ്ഞ ദിവസം മുംബൈയിലെത്തി വാർത്താസമ്മേളനം നടത്തിയിരുന്നു. ഇവരുടെ മൂന്ന് വയസ്സുള്ള മകൾ കഴിഞ്ഞ ഒന്നര വർഷമായി ജർമ്മൻ അധികൃതരുടെ കസ്റ്റഡിയിലാണ്.
വ്യാഴാഴ്ച മുംബൈയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പെൺകുട്ടിയുടെ അമ്മ ഇത് സംബന്ധിച്ച് വിശദമാക്കിയിരുന്നു. "2021 സെപ്റ്റംബറിൽ ഞങ്ങളുടെ മകളെ ജർമൻ ചൈൽഡ് സർവീസ് കൊണ്ടുപോയി. കുഞ്ഞിന്‍റെ സ്വകാര്യഭാഗത്ത് അബദ്ധത്തിൽ മുറിവേറ്റിരുന്നു. ഞങ്ങൾ അവളെ ഒരു ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. ഡോക്ടർമാർ ഞങ്ങളെ തിരിച്ചയച്ചു. അവൾ സുഖമായിരിക്കുന്നു. പിന്നെ ഞങ്ങൾ ഒരു തുടർപരിശോധനക്ക് വീണ്ടും മകളെ ഡോക്ടറുടെ അടുത്ത് എത്തിച്ചു. മകൾക്ക് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർ ആവർത്തിച്ചു. എന്നാൽ ഡോക്ടർമാർ, അതിനശേഷം ജർമൻ ചൈൽഡ് സർവീസിൽ വിളിച്ച് വിളിച്ച് വിവരം പറയുകയും അവർ വന്ന് കുഞ്ഞിനെ കൊണ്ടുപോകുകയും ചെയ്തു.
കുഞ്ഞിന്‍റെ സ്വകാര്യ ഭാഗത്തെ പരിക്കിൽ ലൈംഗീക അതിക്രമം സംശയിച്ചായിരുന്നു അവർ കുട്ടിയെ ചൈൽഡ് സർവീസിനെ ഏൽപിച്ചത്. കൂടുതൽ വ്യക്തതക്കായി ഞങ്ങൾ ഞങ്ങളുടെ ഡി.എൻ.എ സാമ്പിൾ അടക്കം നൽകി. ഡി.എൻ.എ ടെസ്റ്റ്, പൊലീസ്അന്വേഷണം, മെഡിക്കൽ റിപ്പോർട്ടുകൾ എന്നിവക്കുശേഷം, 2022 ഫെബ്രുവരിയിൽ ലൈംഗിക പീഡനക്കേസ് അവസാനിപ്പിച്ചു. പക്ഷേ, കുഞ്ഞിനെ ഇനിയും തിരികെ കിട്ടിയിട്ടില്ല’’ -കുഞ്ഞിന്‍റെ അമ്മ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.