തീരദേശസേനയുടെ പര്യവേക്ഷണ യാനത്തിന് തീപിടിച്ചു

മംഗളൂരു: തീരദേശ സേനയുടെ പര്യവേക്ഷണ യാനമായ സാഗർ സംബാദയ്ക്ക് തീ പിടിച്ചു. മംഗളൂരു തീരത്തുവെച്ച് വെള്ളിയാഴ്ച അർ ധ രാത്രിയിലായിരുന്നു അപകടം.

30 ജീവനക്കാരും 16 ശാസ്ത്രജ്ഞരും സാഗർ സംബാദയിൽ ഉണ്ടായിരുന്നു. ഐ.സി.ജി.എസ് വിക്രം, ഐ.സി.ജി.എസ് ഷൂർ എന്നീ തീരദേശ സേനയുടെ കപ്പലുകളുടെ പരിശ്രമത്തിൽ തീ അണച്ചു.

അപകടത്തിലായ യാനത്തെ മംഗളൂരു തുറമുഖത്തേക്ക് മാറ്റി. മറൈൻ ബയോളജിയിലും മത്സ്യബന്ധനത്തിനും പര്യവേക്ഷണം നടത്തുന്ന കപ്പലാണ് സാഗർ സംബാദ.

Tags:    
News Summary - indian coast guard research vessel sagar sambada fire -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.