സംഘർഷ മേഖലകളിൽനിന്ന്​ ചൈന ആദ്യം പിൻവാങ്ങണം -ഇന്ത്യ

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷം ലഘൂകരിക്കുന്നതിനും സൈന്യത്തെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന മാരത്തോൺ ചർച്ച അവസാനിച്ചു. ഇരുരാജ്യത്തെയും മുതിർന്ന സൈനിക കമാൻഡർമാർ നടത്തിയ ചർച്ച 14 മണിക്കൂറോളം നീണ്ടു. സംഘർഷ മേഖലകളിൽനിന്ന്​ ചൈന ആദ്യം പിൻവാങ്ങണമെന്ന നിർദേശം​ ഇന്ത്യ ശക്തമായി ഉന്നയിച്ചതായാണ് വിവരം.

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്​. ജയശങ്കറും ചൈനീസ്​ വിദേശകാര്യ മന്ത്രി വാങ്​ യിയും മോസ്​കോയിൽ സെപ്​റ്റംബർ 10ന്​ അംഗീകരിച്ച അഞ്ചിന പരിപാടി സമയബന്ധിതമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു ചർച്ചയിൽ. ഇക്കാര്യങ്ങൾ​ ഇന്ത്യ വീണ്ടും ഉന്നയിച്ചു. എന്നാൽ ചർച്ചയിൽ ഇതു സംബന്ധിച്ച് കൂടുതൽ വിശദാംശം സൈനിക വൃത്തങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

അതിർത്തി തർക്കം പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളുടേയും മുതിർന്ന സൈനിക കമാൻഡർമാർ തമ്മിൽ നടത്തിയ ആറാം വട്ട ചർച്ചയാണിത്. ഇന്ത്യയുടെ ലഫ്​. കമാൻഡർ ഹരീന്ദർ സിങ്ങാണ്​ ചൈന നിയന്ത്രണത്തിലുള്ള മാൾഡയിൽ നടന്ന ചർച്ചക്ക്​ നേതൃത്വം നൽകിയത്​. ഇതാദ്യമായി വിദേശകാര്യ മന്ത്രാലയത്തിലെ ജോയൻറ്​ സെ​ക്രട്ടറി പദവിയുള്ള ഉ​േദ്യാഗസ്ഥനും പ​ങ്കെടുത്തു.

കിഴക്കൻ ലഡാക്കിലെ പാൻഗോങ് സോ തടാകത്തിന്‍റെ വടക്കുഭാഗം ഉൾപ്പെടെയുള്ള മേഖലകളിലാണ് ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിൽ സംഘർഷം തുടരുന്നത്. മൂന്നിലധികം തവണയാണ് ഇന്ത്യൻ സൈന്യത്തിന്‍റെ പട്രോളിംഗ് തടസ്സപ്പെടുത്താൻ ചൈനീസ് സൈന്യം ശ്രമിച്ചിട്ടുള്ളത്. അതിർത്തി തർക്കം പരിഹരിക്കുന്നതിനായി നേരത്തെ അഞ്ച് തവണ ചർച്ച നടത്തിയെങ്കിലും കിഴക്കൻ ലഡാക്കിൽ നിന്ന് ഏപ്രിലിന് മുമ്പായി സൈന്യത്തെ പിൻവലിക്കാനുള്ള സൈന്യം തൽസ്ഥിതി പാലിക്കാനുള്ള നിർദേശം ചെവിക്കൊള്ളാൻ തയ്യാറായിരുന്നില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.