തീവ്രവാദികളെ നേരിടാൻ ഇന്ത്യൻ സേനക്ക് അമേരിക്കൻ തോക്കുകൾ
ന്യൂഡൽഹി: പാക് അതിർത്തി നിയന്ത്രണ രേഖയിലെ നുഴഞ്ഞുകയറ്റക്കാരെയും ജമ്മുകശ്മീരിലെ തീവ്രവാദികളെയും നേരിടാൻ ഇന്ത്യൻ കരസേനക്ക് നവീനശൈലിയിലുള്ള അമേരിക്കൻ തോക്കുകൾ. ഇന്ത്യയുമായി കരാറിൽ ഒപ്പുവെച്ച അമേരിക്കൻ ആയുധ നിർമാതാക്കളിൽ നിന്ന് സ്നിപ്പർ റൈഫിളുകളും മറ്റ് വെടികോപ്പുകളും എത്തിത്തുടങ്ങിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
72,400 അത്യാധുനിക റൈഫിളുകൾ ഉൾപ്പെടെ 700 കോടിയുടെ കരാറാണ് അമേരിക്കയുമായി ഒപ്പുവെച്ചിരിക്കുന്നത്. ഇതിൽ 66,000 റൈഫിളുകൾ ഇന്ത്യൻ കരസേനക്ക് വേണ്ടിയാണ്. നാവിക സേനക്ക് 2,000 റൈഫിളുകളും ഇന്ത്യൻ വ്യോമസേനക്ക് 4,000 റൈഫിളുകളുമാണ് നൽകുക.
ആദ്യഘട്ടത്തിൽ കശ്മീരിലെ ഉത്തര കമാൻഡിന് വേണ്ടി 10,000 സിഗ് 716 റൈഫിളുകൾ എത്തിയതായി സൈനിക വക്താവ് അറിയിച്ചു. ഇന്ത്യൻ കരസേനക്കായി റഷ്യ നിർമിതമായ എ.കെ 203 റൈഫിളുകളും ഉടനെത്തും. റഷ്യയിൽ നിന്ന് ഏഴു ലക്ഷം എ.കെ 203 റൈഫിളുകളാണ് ഇന്ത്യ വാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.