അതിർത്തി ഗ്രാമത്തിൽ പാകിസ്താൻറെ ലൈവ് ഷെല്ല് നിർവീര്യമാക്കി ഇന്ത്യൻ ആർമിയുടെ ബോംബ് സ്ക്വാഡ്; ഒഴിവായത് വൻ അപകടം

പൂഞ്ച്: ജമ്മു കശ്മീർ അതിർത്തി ഗ്രാമത്തിൽ കണ്ടെത്തിയ പാക്സ്താൻറെ ലൈവ് ഷെൽ ഇന്ത്യൻ ആർമിയുടെ ബോബ് സ്ക്വാഡ് നിർവീര്യമാക്കി. റോഡിനു സമീപത്തുനിന്ന് കണ്ടെത്തിയ ഷെൽ ആളുകളുടെ സുരക്ഷ കണക്കിലെടുത്ത് നശിപ്പിക്കുകയായിരുന്നു.

ഷെൽ പൊട്ടിയിരുന്നെങ്കിൽ വലിയ ദുരന്തം തന്നെ ഉണ്ടായേനെയെന്ന് ഗ്രാമവാസി പ്രതികരിച്ചു. അതfർത്തി പ്രദേശത്ത് കനത്ത നാശനഷ്ടമാണ് ഇന്ത്യ-പാകിസ്താൻ സംഘർഷത്തെതുടർന്ന് പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായ ഷെൽ ആക്രമണത്തിൽ സംഭവിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൻറെ ഭവിഷത്തുകൾ ആദ്യം ബാധിച്ചത് ജമ്മു കശ്മീരിലെ അതിർത്തി ഗ്രാമങ്ങളിലായിരുന്നു. പാകിസ്താനിൽ നിന്നുള്ള ഷെല്ലാക്രമണത്തിൽ ഗ്രാമങ്ങളിലെ നിരവധി വീടുകൾ തകർന്നിരുന്നു. കഴിഞ്ഞ ആഴ്ച ജമ്മുകശ്മീർ ഉപമുഖ്യമന്ത്രി സുരിന്ദർ ചൗധരി ഷെല്ലാക്രമണത്തിൽ തകർന്ന ഗ്രാമങ്ങൾ സന്ദർശിച്ച് ജനങ്ങളുമായി സംവദിക്കുകയും ചെയ്തു.

Tags:    
News Summary - Indian army bomb squad distroyed pakistan's live shell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.