പാകിസ്​താനെ ഭീകരപ്പട്ടികയിൽ പെടുത്താൻ എഫ്​.എ.ടി.എഫിന്​ രേഖ സമർപ്പിക്കാൻ ഇന്ത്യ

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തി​​െൻറ പശ്ചാത്തലത്തിൽ ഭീകരതയുമായി പാകിസ്​താ​​െൻറ ബന്ധം സ്​ഥിരീകരിക്കുന്ന തെ ളിവുകളടങ്ങിയ രേഖ ബന്ധപ്പെട്ട രാജ്യാന്തര സംഘടനക്ക്​ ഇന്ത്യ കൈമാറും. പാകിസ്​താൻ ആസ്​ഥാനമായ ജെയ്​ശെ മുഹമ്മദ്​ എ ന്ന ഭീകര സംഘടന നടത്തിയ ​ആക്രമണത്തെ കുറിച്ച്​ ലഭ്യമായ തെളിവുകളാണ്​ അന്താരാഷ്​ട്ര ഭീകരത ഫണ്ടിങ്​ നിരീക്ഷണ സംഘടന (എഫ്​.എ.ടി.എഫ്​)ക്ക്​ കൈമാറുക.

സംഘടനയുമായി പാക്​ ഏജൻസികളുടെ ബന്ധവും നേരത്തേ ജെയ്​ശെ മുഹമ്മദ്​ നടത്തിയ ആക്രമണങ്ങളുടെ വിശദാംശങ്ങളും രേഖയിലുണ്ടാകും. സംഘടനയുടെ അടുത്ത യോഗത്തിൽ പാകിസ്താനെ കരിമ്പട്ടികയിൽ പെടുത്താൻ ഇന്ത്യ സമ്മർദം ചെലുത്തും. പാരിസിൽ അടുത്തയാഴ്​ചയാണ്​ യോഗം.

എഫ്​.എ.ടി.എഫ് കരിമ്പട്ടികയിൽ പെടുത്തുന്നതോടെ തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ ആ രാജ്യം സഹകരിക്കുന്നില്ലെന്നുവരും. പ്രമുഖ രാജ്യാന്തര വായ്​പ സ്​ഥാപനങ്ങളായ ​െഎ.എം.എഫ്​, ലോക ബാങ്ക്​, എ.ഡി.ബി, യൂറോപ്യൻ യൂനിയൻ എന്നിവ സാമ്പത്തിക റേറ്റിങ്​ കുറക്കും. പിറകെ, മൂഡീസ്​, എസ്​ ആൻഡ്​ പി തുടങ്ങിയ പ്രമുഖ റേറ്റിങ്​ ഏജൻസികളും രാജ്യത്തി​​െൻറ റേറ്റിങ്​ താഴ്​ത്തും.

Tags:    
News Summary - india will demand to FATF to include pakistan to terror list -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.