ന്യൂയോർക്ക്: ലോക സമാധാനത്തിനും വികസനത്തിനും വേണ്ടി ഐക്യരാഷ്ട്ര സഭക്കൊപ്പം ഇന്ത്യ എപ്പോഴും പ്രവർത്തിക്കുമെന്ന് യു.എന്നിലെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തി. ഐക്യരാഷ്ട്രസഭയുടെ 75ാം വാർഷികത്തിലാണ് ഇന്ത്യയുടെ നിലപാട് തിരുമൂർത്തി ട്വീറ്റ് ചെയ്തത്.
75ാം വാർഷികത്തിൽ ഇന്ത്യ ഐക്യരാഷ്ട്ര സഭയെ അഭിനന്ദിക്കുന്നു. ഇന്ന് വൈകുന്നേരം എമ്പയർ സ്റ്റേറ്റ് നീല നിറത്തിൽ പ്രകാശിക്കുന്നു. എന്നാൽ, 75ന്‍റെ നിറവിൽ യു.എൻ മങ്ങി കൊണ്ടിരിക്കുകയാണോ?. ഇത് നീലയായി തുടരുന്നുവെന്ന് ഉറപ്പാക്കേണ്ടത് അംഗ രാജ്യങ്ങളായ നമ്മളാണ്. ലോക സമാധാനത്തിനും വികസനത്തിനും ഇന്ത്യ ഭാഗമാകും. നിങ്ങളും തയാറാണോ? -തിരുമൂർത്തി ട്വീറ്റിൽ ചൂണ്ടിക്കാട്ടുന്നു.
"ന്യൂയോർക്ക് മുതൽ ദുബൈ വരെ, പെട്ര മുതൽ വിയന്ന വരെ, യു.എൻ 75 വയസ് തികഞ്ഞച്ചപ്പോൾ, ലോകമെമ്പാടുമുള്ള ചരിത്ര സ്മാരകങ്ങൾ ശനിയാഴ്ച യു.എൻ ദിനത്തിൽ നീലയായി മാറി," -വാർഷിക ദിനത്തിൽ യു.എൻ ട്വീറ്റ് ചെയ്തു.
1945 ഒക്ടോബർ 24ന് അഞ്ച് സ്ഥിരാംഗങ്ങൾ അടക്കമുള്ള അംഗ രാജ്യങ്ങൾ യു.എൻ ചാർട്ടർ അംഗീകരിച്ചതോടെയാണ് ഐക്യരാഷ്ട്ര സഭ സ്ഥാപിതമായത്. സ്ഥാപക ദിനമായ ഒക്ടോബർ 24 യു.എൻ ദിനമായി ആചരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.