`ഇന്ത്യക്ക് വേണം ദീദിയെ'; രാജ്യത്തെ ആദ്യ ബംഗാളി പ്രധാനമന്ത്രിയാക്കണമെന്ന് തൃണമൂൽ

`കൊല്‍ക്കത്ത: `ഇന്ത്യക്ക് വേണം ദീദിയെ' എന്ന മുദ്രാവാക്യവുമായി തൃണമൂൽ കോൺഗ്രസ് രംഗത്ത്. രാജ്യത്തെ ആദ്യ ബംഗാളി പ്രധാനമന്ത്രി മമത ബാനർജിയായിരിക്കണമെന്നാണ് തൃണമൂൽ കോൺഗ്രസ് ലക്ഷ്യമിടുന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് പുതിയ പ്രചാരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് സജീവമാകുന്നത്. രാഷ്ട്രീയത്തില്‍ നാലു പതിറ്റാണ്ട് പിന്നിടുന്ന മമതയെ രാജ്യത്തെ ആദ്യ ബംഗാളി പ്രധാനമന്ത്രിയാക്കണം.

ജനപക്ഷ നയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള മമതയുടെ ഭരണം എല്ലാ ഇന്ത്യക്കാര്‍ക്കും ലഭ്യമാകണം. 2024ലെ പൊതുതെരഞ്ഞെടുപ്പിലൂടെ ആദ്യമായി രാജ്യത്തിന് ബംഗാളി പ്രധാനമന്ത്രിയെ ലഭിക്കണം. സമഗ്രവികസനം ലക്ഷ്യമിട്ടുള്ള നയങ്ങളാണ് മമതയുടേത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ് മമത"- തൃണമൂല്‍ പുതിയതായി ഒരുക്കിയ വെബ് സൈറ്റില്‍ പറയുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിലൂടെ രാജ്യമെമ്പാടുമുള്ള ജനങ്ങളുമായി സംവദിക്കാനും, മമതയുടെ ഭരണ നേട്ടങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാനാകുമെന്നാണ് തൃണമൂല്‍ പ്രതീക്ഷ. ഇതിന്‍റെ തുടക്കമാണ് `ഇന്ത്യയ്ക്ക് വേണം ദീദിയെ' ​എന്ന മുദ്രാവാക്യം.

Tags:    
News Summary - India wants Didi: New campaign backs Mamata as 1st Bengali PM in 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.