ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും 12 കരാറുകളിൽ ഒപ്പുവെക്കും. സാമ്പത്തിക സഹകരണം ശക്തമാക്കാൻ ഇന്ത്യയും യു.എ.ഇയും ധാരണയായിരുന്നു. സാമ്പത്തിക സഹകരണം, നൈപുണ്യ വികസനം ഉൾപ്പെടെയുള്ള കരാറുകളിലാണ് ഒപ്പുവെക്കുക. ഇൗമാസം 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ സന്ദർശിക്കുമെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡർ അഹ്മദ് അൽ ബന്ന അറിയിച്ചു.
ഫലസ്തീൻ, യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിലെ മൂന്നു ദിവസ സന്ദർശനത്തിന് പ്രധാനമന്ത്രി വെള്ളിയാഴ്ചയാണ് പുറെപ്പടുന്നത്. ഇൗമാസം 10നും 11നും ദുബൈയിൽ നടക്കുന്ന ലോക ഭരണതല ഉച്ചകോടിയിൽ നരേന്ദ്ര മോദി പെങ്കടുക്കും. 26 രാഷ്ട്രത്തലവന്മാർ പെങ്കടുക്കുന്ന ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
വിവിധ രാജ്യങ്ങളിൽനിന്നുള്ള 2,000 പേരാണ് പ്രതിനിധികളായി എത്തുന്നത്. 2015 ആഗസ്റ്റിലും നരേന്ദ്ര മോദി യു.എ.ഇ സന്ദർശിച്ചിരുന്നു. യു.എ.ഇയുടെ ഇന്ത്യയിലെ നിേക്ഷപം 11 ബില്യൺ ഡോളറാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ പ്രധാനമന്ത്രിയുടെ സന്ദർശനം സഹായിക്കുമെന്ന് അംബാസഡർ അഹ്മദ് അൽ ബന്ന കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.