???????? ??????? ??????????????? ??????????? ???????? ????????????? ???????? ????? ???????????? ????? ????????? ??????? ???? ?????????????

പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം പലയിടത്തും ദീപങ്ങൾ​ തെളിഞ്ഞു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമേ​റ്റെടുത്ത്​, വീടുകളിലെ ലൈറ്റണച്ചും മെഴുകുതിരിയും ദീപവ ും ടോർച്ചും തെളിച്ചും​ രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ കോവിഡ്​വിരുദ്ധ പോരാട്ടത്തിന്​ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഞായറാഴ്​ച രാത്രി ഒമ്പതു മുതൽ ഒമ്പതു മിനിറ്റാണ്​ വിളക്കു തെളിച്ചത്​. വീടുകളുടെയും അപ്പാർട്​​ മ​െൻറുകളുടെയും ബാൽക്കണികളിൽ നിന്ന്​ ജനങ്ങൾ കൊറോണ വൈറസിനെതിരെ ​മൊബൈൽ ഫോൺ ടോർച്ച്​ കത്തിച്ചും പടക്കംപൊട്ടിച്ചും വിസിലടിച്ചുമെല്ലാം പ്രതികരിച്ചു.

ചിലയിടങ്ങളിൽ പൊലീസ്​ വാഹനങ്ങൾ സൈറണുകൾ മുഴക്കിയും ദേശീയഗാനവും ഹിന്ദു ഭക്തിഗാനങ്ങളും ആലപിച്ചുമാണ്​​ ആളുകൾ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തത്​. പ്രധാനമന്ത്രി ത​​െൻറ ഔദ്യോഗിക വസതിയിൽ ദീപം തെളിച്ചു. കോവിഡിനെതിരായ പോരാട്ടത്തിന്​ ഐക്യദാർഢ്യം പകരാൻ ഒമ്പതു മിനിറ്റ്​ ദീപം തെളിക്കാൻ വെള്ളിയാഴ്​ചയാണ്​ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്​.

രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​, അമിത്​ ഷാ, രവിശങ്കർ പ്രസാദ്​ അടക്കമുള്ള കേന്ദ്ര മന്ത്രിമാർ, ഉത്തർ പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അടക്കമുള്ള മുഖ്യമന്ത്രിമാർ, ബാഡ്​മിൻറൺ താരം സൈന നെഹ്​വാൾ തുടങ്ങിയ പ്രമുഖർ വിളക്കുകൾ തെളിയിച്ചു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എന്നിവർ സംസ്ഥാനത്തും പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ദീപം തെളിയിച്ചു. വരാപ്പുഴ അതിരൂപത ആസ്ഥാനത്ത്​ ദീപങ്ങൾ കൊളുത്തി വൈദികർ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ജോയ്​ മാത്യൂ, വിനുമോഹൻ തുടങ്ങിയ സിനിമ താരങ്ങളും ദീപങ്ങൾ തെളിയിച്ചു.

Tags:    
News Summary - India turns off lights, puts out diyas, candles to unite against Covid-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.