ആണവായുധ ശേഖരത്തിൽ പാകിസ്താനെ മറികടന്ന് ഇന്ത്യ; വിപുലപ്പെടുത്തി മറ്റു രാജ്യങ്ങളും

ന്യൂഡൽഹി: ആണവ ശക്തിയിൽ പാകിസ്താനെ മറികടന്ന് ഇന്ത്യ. സ്റ്റോക്ക്ഹോം ഇന്റർനാഷനൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

പാകിസ്താന്‍റെ 170നെ മറികടന്ന് ഇന്ത്യയുടെ ആണവായുധ ശേഖരം 180ൽ എത്തി. ഇന്ത്യയും പാകിസ്താനും ഉൾപ്പെടെ ഒമ്പത് ആണവായുധ രാജ്യങ്ങളും കഴിഞ്ഞവർഷം ആണവ ആധുനികവത്കരണ പരിപാടികൾ സജീവമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. നിലവിലുള്ള ആയുധങ്ങൾ നവീകരിക്കുകയും പുതിയവ നിർമിക്കുകയും ചെയ്തതായി സ്റ്റോക്ക്ഹോം ഇന്റർനാഷനൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2024ൽ ഇന്ത്യ ആണവായുധ ശേഖരം ചെറിയതോതിൽ വികസിപ്പിക്കുകയും പുതിയതരം ആണവായുധ വിക്ഷേപണ സംവിധാനങ്ങൾ വികസിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ട് പറയുന്നു. പാകിസ്താനും സമാനമായ രീതിയിൽ പുതിയ ആണവ സംവിധാനങ്ങൾ വികസിപ്പിക്കുകയും യുറേനിയം ശേഖരം വർധിപ്പിക്കുകയും ചെയ്തു. വരും ദശകത്തിൽ പാകിസ്താൻ ആണവായുധശേഖരം വർധിപ്പിച്ചേക്കാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

അമേരിക്ക, റഷ്യ, യു.കെ, ഫ്രാൻസ്, ചൈന, ഇന്ത്യ, പാകിസ്താൻ, ഉത്തര കൊറിയ, ഇസ്രായേൽ എന്നീ ആണവായുധ രാജ്യങ്ങളും 2024ൽ ആണവ ആധുനികവത്കരണ പരിപാടികൾ ശക്തമാക്കി. 2025 ജനുവരിയിലെ കണക്കനുസരിച്ച് 12,241 ആണവായുധങ്ങളാണ് ഈ രാജ്യങ്ങളുടെ പക്കലുള്ളത്. ഇവയിൽ 9,614 എണ്ണം ഏത് സമയവും ഉപയോഗിക്കാൻ സജ്ജമാണെന്നും റിപ്പോർട്ട് വ്യക്തമാക്കി.

Tags:    
News Summary - India surpasses Pakistan in nuke arsenal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.