ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച അഗ്നി പ്രൈം പുതുതലമുറ മിസൈലിന്‍റെ പരീക്ഷണം വിജയകരം. ഒഡീഷയിലെ എ.പി.ജെ അബ്ദുൽ കലാം ദ്വീപിലെ മൊബൈൽ ലോഞ്ചറിൽ നിന്നാണ് മധ്യദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചത്.
പരമാവധി ദൂരം സഞ്ചരിച്ച മിസൈൽ മുൻകൂട്ടി തയാറാക്കിയ ലക്ഷ്യം തകർത്തു. അഗ്നി പ്രൈം മിസൈലിന്‍റെ മൂന്നാമത്തെ വിജയകരമായ പരീക്ഷണമാണ് ഇന്ന് നടന്നത്. 1000, 2000 കിലോമീറ്ററാണ് മിസൈലിന്‍റെ ദൂരപരിധി.
കഴിഞ്ഞ വർഷം ഡിസംബർ 18ന് നടന്ന മിസൈലിന്‍റെ അവസാന പരീക്ഷണം വിജയകരമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.