Posted On
date_range Updated On
date_range ഭൂതല-ആകാശ മിസൈൽ പരീക്ഷണം വിജയം
ബാലസോർ (ഒഡിഷ): രണ്ട് ഭൂതല-ആകാശ മിസൈലുകൾ വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ. തുർച്ചയായ രണ്ടാം ദിവസമാണ് ഒഡിഷയിലെ ചാന്ദിപുരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽനിന്ന് വിക്ഷേപണം നടത്തിയത്.
വെർട്ടിക്കൽ ലോഞ്ച് ഷോർട്ട് റേഞ്ച് മിസൈലിെന്റ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ ഗവേഷണ വികസന സ്ഥാപനം (ഡി.ആർ.ഡി.ഒ) അറിയിച്ചു.
ആധുനിക സാങ്കേതിക വിദ്യയുടെ പിൻബലത്തോടെയുള്ള മിസൈൽ, സായുധ സേനകൾക്ക് കൂടുതൽ കരുത്ത് പകരുമെന്ന് ഡി.ആർ.ഡി.ഒ പറഞ്ഞു. പരീക്ഷണത്തിെന്റ ഭാഗമായി 2.5 കിലോമീറ്റർ ചുറ്റളവിൽ 3100 പേരെ താൽക്കാലികമായി മാറ്റിപ്പാർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.